സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 2320 രൂപ കൂടി 1,20,800 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,18,480 രൂപയായിരുന്നു വില. വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഉയർന്നു. ഇന്ന് 22കാരറ്റ് ഒരു പവൻ സ്വർണത്തിന് 2320 രൂപ വർധിച്ച് 1,20,800 രൂപയിലാണ് ഇന്ന് കേരളത്തിൽ വ്യാപാരം നടക്കുന്നത്. അതായത് ഒരു ഗ്രാം സ്വർണത്തിന് 295 രൂപ കൂടി 15,100 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,18,480 രൂപയായിരുന്നു വില. അതിന് മുൻപത്തെ ദിവസം രാവിലെയും ഉച്ചക്കും തുടർച്ചയായി സ്വർണ വില കുറയുകയായിരുന്നു. ഇപ്പോൾ വീണ്ടും സ്വർണ വിലയിൽ ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്.
ഇന്നത്തെ വിപണി നിരക്കുകൾ ഒറ്റനോട്ടത്തിൽ:
22 കാരറ്റ് സ്വർണം: ഗ്രാമിന് ₹15,100 രൂപ | പവന് ₹1,20,800 രൂപ
18 കാരറ്റ് സ്വർണം: ഗ്രാമിന് ₹12,405 രൂപ | പവന് ₹99,240 രൂപ
14 കാരറ്റ് സ്വർണം: ഗ്രാമിന് ₹9,660 രൂപ| പവന് ₹77,280 രൂപ
9 കാരറ്റ് സ്വർണം: ഗ്രാമിന് ₹6,225 രൂപ | പവന് ₹49,800 രൂപ
സംസ്ഥാനത്ത് വെളളി നിരക്കുകളും മാറിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 15 രൂപ കൂടി ഇന്ന് 295 രൂപക്കാണ് വ്യാപാര നടക്കുന്നത്. 10 പവൻ വെള്ളി ലഭിക്കാൻ ഇന്ന് 2,950 രൂപ നൽകണം.


