
ദില്ലി: ഇന്ത്യയുടെ 60 ശതമാനം ഇ- കൊമേഴ്സ് വിപണി കൈകാര്യം ചെയ്യുന്ന ഫ്നിപ്‍കാര്‍ട്ടിനും ആമസോണിനും ഭീഷണിയായി റിലയന്‍സ് ഇ- കൊമേഴ്സ് ബിസിനസ് വിപുലീകരിക്കുന്നു. രാജ്യത്തെ ഇ- കൊമേഴ്സ് വിപണിയില്‍ പ്രഥമ സ്ഥാനം നേടിയെടുക്കുകയാണ് റിലയന്‍സിന്‍റെ ലക്ഷ്യം.
റിലയന്‍സ് ഡിജിറ്റല്‍ എന്ന പേരില്‍ സ്മാര്‍ട്ട്ഫോണ്‍, ടെലിവിഷന്‍, ഫ്രിഡ്ജ്, എസി തുടങ്ങിയവയുടെ വില്‍പ്പനയ്ക്കായി പ്രത്യേക സംവിധാനം തന്നെ അവര്‍ ഇതിനായി ആവിഷ്കരിച്ചിട്ടുണ്ട്. രാജ്യത്തെ വില്‍പ്പനയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇലക്ട്രോണിക് കമ്പനികളുമായി റിലയന്‍സ് ഓണ്‍ലൈന്‍ വിപണി വിപുലീകരണത്തെപ്പറ്റി സംസാരിച്ചുവരുന്നതായിട്ടാണ് ലഭിക്കുന്ന വിവരം.
ഇതിലൂടെ വിപണിയുടെ കുത്തക കൈക്കലാക്കുകയാണ് റിലയന്‍സിന്‍റെ ലക്ഷ്യം. വരുന്ന ഉത്സവക്കാലം ലക്ഷ്യം വച്ച് അനവധി ഓഫറുകള്‍ റിലയന്‍സ് പ്രഖ്യാപിച്ചേക്കുമെന്നാണ് മാര്‍ക്കറ്റിങ് രംഗത്തെ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.