രൂപ നില മെച്ചപ്പെടുത്തി; ഒരാഴ്ചത്തെ ഉയര്‍ന്ന നിരക്കില്‍

By Web DeskFirst Published Dec 23, 2016, 12:17 PM IST
Highlights

ഏഷ്യന്‍ കറന്‍സികള്‍ക്കൊപ്പം ഇന്ന് ഇന്ത്യന്‍ രൂപയും നില മെച്ചപ്പെടുത്തി. യു.എസ് ഡോളറിനെതിരെ 67.83 രൂപയ്ക്കാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഇതിന് മുമ്പ് ഡിസംബര്‍ 16നാണ് രൂപയുടെ മൂല്യം ഇത്രയും ഉയര്‍ന്നത്. ഇന്ന് ഒരു ഘട്ടത്തില്‍ 67.75 വരെ മൂല്യം ഉയര്‍ന്നെങ്കിലും പിന്നീട് 67.94 വരെ ഇടിഞ്ഞു. ഒടുവില്‍ വ്യാപാരം അവസാനിക്കുമ്പോള്‍ 67.83 രൂപയായിരുന്നു ഇന്നത്തെ നില. ഈ വര്‍ഷം ഇതുവരെ 2.46 ശതമാനത്തിന്റെ ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്.
 

click me!