വിനിമയ വിപണി: രൂപയുടെ മൂല്യത്തില്‍ ഇടിവ്

By Web TeamFirst Published Dec 24, 2018, 12:34 PM IST
Highlights

വ്യാപാരം തുടങ്ങുമ്പോള്‍ 70.16 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. എന്നാല്‍, ഡോളര്‍ മിക്ക അന്താരാഷ്ട്ര കറന്‍സികളോടും ഇടിവ് രേഖപ്പെടുത്തുകയാണ്. 

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച്ച ഡോളറിനെതിരെ 70.18 എന്ന നിരക്കില്‍ വ്യാപാരം അവസാനിപ്പിച്ച ഇന്ത്യന്‍ നാണയത്തിന് ഇന്ന് അഞ്ച് പൈസയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രൂപയുടെ മൂല്യം 70.21 എന്ന നിരക്കിലാണ്. 

വ്യാപാരം തുടങ്ങുമ്പോള്‍ 70.16 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. എന്നാല്‍, ഡോളര്‍ മിക്ക അന്താരാഷ്ട്ര കറന്‍സികളോടും ഇടിവ് രേഖപ്പെടുത്തുകയാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഫെഡല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോമി പവലിനെ പുറത്താക്കാനുളള ആലോചനയിലാണെന്ന വാര്‍ത്തകളാണ് ഡോളറിന് വിനയാകുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ ആഴ്ച്ച പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് അതൃപ്തിയുണ്ട്.
 

click me!