വിനിമയ വിപണിയില്‍ ഇന്ത്യന്‍ നാണയം തകര്‍ന്നടിയുന്നു

Published : Oct 04, 2018, 10:31 AM IST
വിനിമയ വിപണിയില്‍ ഇന്ത്യന്‍ നാണയം തകര്‍ന്നടിയുന്നു

Synopsis

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇപ്പോള്‍ 73.77 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. 

മുംബൈ: രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന അവസ്ഥയില്‍ വിനിമയ വിപണിയില്‍ വ്യാപാരം തുടരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇപ്പോള്‍ 73.77 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. 

രാവിലെ ഡോളറിനെതിരെ 72.67 എന്ന നിലയില്‍ നിന്ന് 33 പൈസ ഇടിഞ്ഞ് 73.77 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. അന്താരാഷ്ട്ര വിപണണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില പിടിച്ചാല്‍ കിട്ടാത്ത തോതില്‍ ഉയരുന്നതും, ഇറക്കുമതി വിപണിയില്‍ ഡോളറിന്‍റെ ആവശ്യകത വര്‍ദ്ധിക്കുന്നതുമാണ് രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിയാന്‍ ഇടയാക്കിയ ഘടകങ്ങള്‍.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇന്ന് ബാരലിന് 87 ഡോളറിലേക്ക് ഉയര്‍ന്നു. ഇതോടെ ഇന്ത്യയുടെ വ്യാപാര കമ്മിയും അതിലൂടെ കറന്‍റ് അക്കൗണ്ട് കമ്മിയും പിടിച്ചാല്‍ കിട്ടാത്ത തരത്തില്‍ ഉയരുമെന്നുറപ്പായി.  

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
click me!

Recommended Stories

ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകാന്‍ ഒരു വര്‍ഷം കൂടി വൈകും; രൂപയുടെ ഇടിവ് തിരിച്ചടി
ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം എന്ന നേട്ടം നിലനിർത്തി ഇന്ത്യ; ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്