Latest Videos

രൂപ മുന്നേറുന്നു; ഡോളറിനെതിരെ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ നാണയം

By Web TeamFirst Published Oct 12, 2018, 11:02 AM IST
Highlights

അടുത്തകാലത്ത് രൂപ നേടിയ ഏറ്റവും ഉയര്‍ന്ന നേട്ടമാണിത്. ഇന്നലെ ഡോളറിനെതിരെ വ്യാപാരത്തിലെ ഒരു ഘട്ടത്തില്‍ 74.50 എന്ന നിലയിലേക്ക് വരെ രൂപയുടെ മൂല്യമിടിഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുറവാണ് രൂപയ്ക്ക് ഗുണമായി മാറിയത്.

മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് മികച്ച തുടക്കം. രാവിലെ 74.12 എന്ന നിലയില്‍ വ്യാപാരം തുടങ്ങിയ രൂപ 52 പൈസ മുന്നേറി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 73.60 എന്ന നിലയിലാണ്. 

അടുത്തകാലത്ത് രൂപ നേടിയ ഏറ്റവും ഉയര്‍ന്ന നേട്ടമാണിത്. ഇന്നലെ ഡോളറിനെതിരെ വ്യാപാരത്തിലെ ഒരു ഘട്ടത്തില്‍ 74.50 എന്ന നിലയിലേക്ക് വരെ രൂപയുടെ മൂല്യമിടിഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുറവാണ് രൂപയ്ക്ക് ഗുണമായി മാറിയത്. ക്രൂഡ് ഓയിലിന് ബാരലിന്‍റെ മുകളില്‍ രണ്ട് ഡോളര്‍ ഇടിഞ്ഞ് നിലവില്‍ 81 ഡോളറിലെത്തിയതാണ് രൂപയുടെ നേട്ടത്തിന് കാരണമായി മാറിയത്.

ഇതോടെ ഇറക്കുമതിക്കാരും ചില ബാങ്കുകളും ഡോളര്‍ വിറ്റഴിക്കാന്‍ തയ്യാറായത് രൂപയെ വലിയ തോതില്‍ സഹായിച്ചു.    

click me!