രണ്ടാഴ്ച്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് രൂപ

By Web TeamFirst Published Sep 21, 2018, 11:20 AM IST
Highlights

രാവിലെ വ്യാപാരം തുടങ്ങിയതോടെ ചില വിദേശ കറന്‍സികള്‍ക്കെതിരെ ഡോളറിന് ക്ഷീണമുണ്ടായതാണ് രൂപയുടെ മൂല്യത്തില്‍ പുരോഗതിയുണ്ടാവാന്‍ കാരണം

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ആദ്യ മണിക്കൂറുകളില്‍ മുന്നേറ്റം. നിലവില്‍ രൂപയുടെ മൂല്യം 53 പൈസ മുന്നേറി 71.84 എന്ന നിലയിലാണിപ്പോള്‍. രാവിലെ വ്യാപാരം തുടങ്ങിയതോടെ ചില വിദേശ കറന്‍സികള്‍ക്കെതിരെ ഡോളറിന് ക്ഷീണമുണ്ടായതാണ് രൂപയുടെ മൂല്യത്തില്‍ പുരോഗതിയുണ്ടാവാന്‍ കാരണം. ബുധനാഴ്ച്ച വ്യാപാരം അവസാനിച്ച 72.37 എന്ന നിലയില്‍ നിന്ന് വ്യാപാര ആരംഭിച്ച ഉടന്‍ തന്നെ രൂപ ഉണര്‍വ് പ്രകടിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ ഡോളറിനെതിരെ രൂപ കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന മൂല്യമാണിത്. ഈ വര്‍ഷം ഇതുവരെ ഡോളറിനെതിരെ 14 ശതമാനം ഇടിവാണ് രൂപ രേഖപ്പെടുത്തിയത്. ഇപ്പോഴും ഡോളറിനെതിരെ ഏറ്റവും മോശം പ്രകടനം നടത്തുന്ന ഏഷ്യന്‍ കറന്‍സിയെന്ന നാണക്കേടില്‍ നിന്ന് രൂപയ്ക്ക് കരകയറാനായിട്ടില്ല. 

കറന്‍റ് അക്കൗണ്ട് കമ്മി (സിഎഡി) കുറയ്ക്കാനായി അഞ്ച് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനുളള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനവും. അഞ്ച് തീരുമാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ആവശ്യകത കുറഞ്ഞ ഇറക്കുമതി നിയന്ത്രിക്കാനുളള നടപടികള്‍ വേഗത്തിലാക്കിയതും രൂപയെ ഇന്ന് ശക്തിപ്പെടുത്തിയിട്ടുണ്ട്.   
 

click me!