ചരിത്ര നഷ്ടം; ഡോളറിനെതിരെ രൂപയുടെ മൂല്യം 74 ല്‍

Published : Oct 05, 2018, 03:53 PM IST
ചരിത്ര നഷ്ടം; ഡോളറിനെതിരെ രൂപയുടെ മൂല്യം 74 ല്‍

Synopsis

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.21 എന്ന നിലയില്‍ വിനിമയ വിപണിയില്‍ വ്യാപാരം തുടരുകയാണ്. 

മുംബൈ: റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ മാറ്റം വരുത്താത്തതിനെ തുടര്‍ന്ന് രൂപയുടെ മൂല്യം ഡോളറിനെതിരെ കൂപ്പുകുത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.21 എന്ന നിലയില്‍ വിനിമയ വിപണിയില്‍ വ്യാപാരം തുടരുകയാണ്. 

റിപ്പോ നിരക്ക് 6.50 ല്‍ തന്നെ നിലനിര്‍ത്താനും റിവേഴ്സ് റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിര്‍ത്താനും റിസര്‍വ് ബാങ്ക് പണനയ അവലോകന യോഗത്തില്‍ കൈക്കൊണ്ട തീരുമാനത്തെ തുടര്‍ന്ന് രൂപയുടെ മൂല്യം പൊടുന്നതെ ഡോളറിനെതിരെ 74 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 

രാവിലെ ഡോളറിനെതിരെ 72.58 എന്ന നിലയില്‍ നിന്ന് 6 പൈസ ഉയര്‍ന്ന് ഒരു ഘട്ടത്തില്‍ 73.52 എന്ന നിലയിലേക്ക് മെച്ചപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് കുത്തനെ ഇടിയുകയായിരുന്നു.  
  


 

PREV
click me!

Recommended Stories

ഇന്ത്യയിൽ പെട്രോള്‍, ഡീസല്‍ വിലകള്‍ ഇനി എന്ന് കുറയും? ട്രംപിന്റെ 'സമാധാനത്തിന്' പിന്നാലെ ലോകത്ത് സംഭവിക്കുന്നതെന്ത്?
എന്തായിരിക്കും സർക്കാർ ജീവനക്കാർക്കായി സതീശൻ ബജറ്റിൽ ഒരുക്കുന്ന വിസ്മയം, ആദ്യ​ ഗഡു ഡിഎ മുൻകാല പ്രാബല്യത്തോടെ നൽകുമോ?