ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനി സൗദി അരാംകോ ഇന്ത്യയിലേക്കും

By Web DeskFirst Published Oct 9, 2017, 10:55 PM IST
Highlights

ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി അരാംകോയുടെ പ്രവര്‍ത്തനം ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നു. ഇന്ത്യയില്‍ പുതിയ ക്രൂഡോയില്‍ സംസ്‌കരണ കേന്ദ്രം തുറന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യവ്യവസായ ചരിത്രത്തില്‍ പുതിയ നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തല്‍.

ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനികളിലൊന്നായ സൗദി അരംകോയുടെ പ്രവര്‍ത്തനം ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ക്രൂഡോയില്‍ സംസ്‌കരണ കേന്ദ്രത്തിനു ന്യൂഡല്‍ഹിയില്‍ ഇന്ന് തുടക്കം കുറിച്ചു.

പെട്രോളിയം പ്രകൃതി വാതക മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനു നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധി ഉടമ്പടികള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഡല്‍ഹിയില്‍ പുതിയ ക്രൂഡോയില്‍ സംസ്‌കരണം ആരംഭിച്ചത്.

ലോകത്തെ ഏറ്റവും കൂടുതല്‍ എണ്ണ ഉപഭോകൃത രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. അത്കൊണ്ട് സൗദിയെ സംബന്ധിച്ചടത്തോളം വലിയ വിപണി കളിലൊന്നാണ് ഇന്ത്യ.

വിവിധ പെട്രാോള്‍ കെമിക്കല്‍ വസ്തുക്കളും സൗദി അരംകോ ഇന്ത്യയില്‍ വിപണിയിലിറക്കും. നിലവില്‍ ദിവസത്തില്‍ 12 ദശലക്ഷത്തിലേറെ ബാരല്‍ എണ്ണ ഉത്പാദിപ്പിക്കുന്നതിനു സൗദി അരംകോക്ക് കഴിയുന്നുണ്ട്

അതേ സമയം സൗദി അരംകോയുടെ അഞ്ച് ശതമാനം ഓഹരി അടുത്ത വർഷം വിൽക്കുമ്പോൾ പല ഇന്ത്യന്‍ കമ്പനികളും അരാംകോയുടെ ഓഹരികള്‍ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ പുതിയ ക്രൂഡോയില്‍ സംസ്‌കരണ കേന്ദ്രം തുറന്നത് ഇന്ത്യ സൗദി വാണിജ്യ വ്യവസായ ചരിത്രത്തില്‍ പുതിയ നാഴികക്കല്ലായിരിക്കുമെന്നാണ് വിലയിരുത്തല്‍.

 

click me!