എസ്ബിഐ എടിഎം പണം പിന്‍വലിക്കല്‍ പരിധി കുറയ്ക്കല്‍ അടുത്ത ബുധനാഴ്ച മുതല്‍

By Web TeamFirst Published Oct 28, 2018, 6:46 PM IST
Highlights

ദിവസവും കൂടുതല്‍ തുക പിന്‍വലിക്കാന്‍ താല്‍പര്യമുളളവര്‍ ബാങ്കില്‍ മറ്റ് ഡെബിറ്റ് കാര്‍ഡ് വേരിയന്‍റുകള്‍ക്ക് അപേക്ഷ നല്‍കണം. 

തിരുവനന്തപുരം: എസ്ബിഐ അക്കൗണ്ടില്‍ നിന്നുളള പണം എടിഎമ്മില്‍ വഴി പിന്‍വലിക്കല്‍ പരിധി കുറയ്ക്കല്‍ നടപടികള്‍ ഈ മാസം 31ന് (ബുധനാഴ്ച) പ്രാബല്യത്തില്‍ വരും. സ്റ്റേറ്റ് ബാങ്കിന്‍റെ ക്ലാസിക്, മാസ്ട്രോ തുടങ്ങിയ കാര്‍ഡുകള്‍ വഴി പിന്‍വിലിക്കാവുന്ന തുകയുടെ പരിധി ഇതോടെ 40,000 ആയിരുന്നത് 20,000 ആയി കുറയും. 

ദിവസവും കൂടുതല്‍ തുക പിന്‍വലിക്കാന്‍ താല്‍പര്യമുളളവര്‍ ബാങ്കില്‍ മറ്റ് ഡെബിറ്റ് കാര്‍ഡ് വേരിയന്‍റുകള്‍ക്ക് അപേക്ഷ നല്‍കണം. ബാങ്കിന്‍റെ ഗോള്‍ഡ്, പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകളുടെ പിന്‍വലിക്കല്‍ പരിധിയില്‍ ബാങ്ക് മാറ്റം വരുത്തിയിട്ടില്ല. ഇവ യഥാക്രമം 50,000 രൂപയായും ഒരു ലക്ഷം രൂപയായും തുടരും. 

ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുക, എടിഎം ക്ലോണിങിലൂടെയുളള തട്ടിപ്പുകള്‍ തടയുക തുടങ്ങിയവയാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് നയിക്കാന്‍ കാരണം. 

click me!