ലോകത്ത് ഏറ്റവും കൂടുതല്‍ ടെക് സ്റ്റാര്‍ട്ടപ്പുകളുള്ള മൂന്നാമത്തെ നഗരം ഇന്ത്യയില്‍

By Web TeamFirst Published Oct 27, 2018, 11:38 PM IST
Highlights

അന്താരാഷ്ട്ര തലത്തില്‍ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് സമ്പദ്വ്യവസ്ഥ എന്ന ഖ്യാതി നിലനിര്‍ത്താനും ഇന്ത്യയ്ക്കായിട്ടുണ്ട്. 

ബെംഗളൂരു: ലോകത്തെ ഏറ്റവും കൂടുതല്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളുളള നഗരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം ബെംഗളൂരുവിന്. ആഗോള വ്യവസായ സംഘടയായ നാസ്കോം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവരങ്ങളുളളത്. ഏറ്റവും കൂടുതല്‍ ടെക് സ്റ്റാര്‍ട്ടപ്പുകള്‍ കേന്ദ്രീകരിച്ചിട്ടുളള നഗരം സിലിക്കണ്‍ വാലിയാണ്. പട്ടികയില്‍ രണ്ടാം സ്ഥാനം ലണ്ടനും.

അന്താരാഷ്ട്ര തലത്തില്‍ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് സമ്പദ്വ്യവസ്ഥ എന്ന ഖ്യാതി നിലനിര്‍ത്താനും ഇന്ത്യയ്ക്കായിട്ടുണ്ട്. ഈ വര്‍ഷം ജനുവരി-സെപ്റ്റംബര്‍ കാലയിളവില്‍ മാത്രം 1,200 ടെക് സ്റ്റാര്‍ട്ടപ്പുകളാണ് ഇന്ത്യയില്‍ വളര്‍ന്ന് വന്നത്.  നാസ്കോമിന്‍റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ മൊത്തം 7,200-7,700 സ്റ്റാര്‍ട്ടപ്പുകളാണ് ഇന്ത്യയിലുളളത്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയിലുളള നിക്ഷേപത്തില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുളള വളര്‍ച്ചയാണുണ്ടായതെന്നും നാസ്കോം റിപ്പോര്‍ട്ട് പറയുന്നു. 

click me!