എസ്ബിഐ എടിഎം വഴി ഇനിമുതല്‍ 40,000 രൂപ പിന്‍വലിക്കാനാകില്ല !

Published : Oct 31, 2018, 02:15 PM ISTUpdated : Oct 31, 2018, 02:29 PM IST
എസ്ബിഐ എടിഎം വഴി ഇനിമുതല്‍ 40,000 രൂപ പിന്‍വലിക്കാനാകില്ല !

Synopsis

ദിവസവും കൂടുതല്‍ തുക പിന്‍വലിക്കാന്‍ താല്‍പര്യമുളളവര്‍ ബാങ്കില്‍ മറ്റ് ഡെബിറ്റ് കാര്‍ഡ് വേരിയന്‍റുകള്‍ക്ക് അപേക്ഷ നല്‍കണം. ബാങ്കിന്‍റെ ഗോള്‍ഡ്, പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകളുടെ പിന്‍വലിക്കല്‍ പരിധിയില്‍ ബാങ്ക് മാറ്റം വരുത്തിയിട്ടില്ല.

തിരുവനന്തപുരം: എസ്ബിഐ അക്കൗണ്ടില്‍ നിന്നുളള പണം എടിഎമ്മില്‍ വഴി പിന്‍വലിക്കല്‍ പരിധി കുറയ്ക്കല്‍ നടപടികള്‍ ഇന്ന് പ്രാബല്യത്തില്‍ വന്നു. സ്റ്റേറ്റ് ബാങ്കിന്‍റെ ക്ലാസിക്, മാസ്ട്രോ തുടങ്ങിയ കാര്‍ഡുകള്‍ വഴി പിന്‍വിലിക്കാവുന്ന തുകയുടെ പരിധി ഇതോടെ 40,000 ആയിരുന്നത് 20,000 ആയി കുറഞ്ഞു. 

ദിവസവും കൂടുതല്‍ തുക പിന്‍വലിക്കാന്‍ താല്‍പര്യമുളളവര്‍ ബാങ്കില്‍ മറ്റ് ഡെബിറ്റ് കാര്‍ഡ് വേരിയന്‍റുകള്‍ക്ക് അപേക്ഷ നല്‍കണം. ബാങ്കിന്‍റെ ഗോള്‍ഡ്, പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകളുടെ പിന്‍വലിക്കല്‍ പരിധിയില്‍ ബാങ്ക് മാറ്റം വരുത്തിയിട്ടില്ല. ഇവ യഥാക്രമം 50,000 രൂപയായും ഒരു ലക്ഷം രൂപയായും തുടരും. 

ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുക, എടിഎം ക്ലോണിങിലൂടെയുളള തട്ടിപ്പുകള്‍ തടയുക തുടങ്ങിയവയാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് നയിക്കാന്‍ കാരണം.

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്