എസ്ബിയുടെ അനുുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്ക് 30നു ശേഷം ഉപയോഗിക്കാനാകില്ല

By Web DeskFirst Published Sep 21, 2017, 11:35 AM IST
Highlights

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ച ആറ് അനുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്ക് ഉപയോഗിക്കുന്നവർ പുതിയ ചെക്ക് ബുക്കിലേക്ക് മാറണമെന്ന് എസ്ബിഐ. സെപ്റ്റംബർ 30മുതൽ പഴയ ചെക്ക് ലീഫുകൾ അസാധുവാകുമെന്ന് എസ്ബിഐ അറിയിച്ചു. ചിലയിടത്ത് ഐഎഫ്എസ്‌ കോഡിലും മാറ്റമുണ്ട്. ശാഖയിൽ അന്വേഷിച്ച് ഇനി മുതൽ പുതിയ കോഡിലേക്ക് പണം അയക്കണം. എസ്ബിടി, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, ബിക്കാനീർ ആൻഡ് ജയ്പൂർ, റായ്പൂർ, ഹൈദരാബാദ്, ഭാരതീയ മഹിള ബാങ്ക് എന്നിവയിൽ അക്കൗണ്ട് ഉണ്ടായിരുന്നവരാണ് എസ്ബിഐയുടെ ചെക്ക് ബുക്കിലേക്ക് മാറേണ്ടത്.

click me!