10 ഇടപാടുകള്‍ സൗജന്യമാക്കി എസ്ബിഐയുടെ പുതിയ സര്‍ക്കുലര്‍

By Web DeskFirst Published May 11, 2017, 12:55 PM IST
Highlights

മുംബൈ: എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതില്‍ പുതിയ സര്‍ക്കുലറുമായി എസ്ബിഐ. മെട്രോ നഗരങ്ങളില്‍ എട്ട് തവണയും മറ്റ് സ്ഥലങ്ങളില്‍ 10 തവണയും സൗജന്യമായി പണം പിന്‍വലിക്കാം. എന്നാല്‍ സ്റ്റേറ്റ് ബാങ്കിന്റെ മൊബൈല്‍ വാലറ്റായ ബഡ്ഡി ഉപഭോക്താക്കള്‍ എടിഎം വഴി നടത്തുന്ന ഓരോ ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം.

നേരത്തെ ഇറക്കിയ സര്‍ക്കുലറില്‍ എടിഎം വഴി ഓരോതവണ പണം പിന്‍വലിക്കുമ്പോഴും 25 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണമെന്ന് രേഖപ്പെടുത്തിയത് സാങ്കേതിക പിഴവായിരുന്നുവെന്ന് എസ്ബിഐ വ്യക്തമാക്കി. സാധാരണ സേവിംഗ്സ് അക്കൗണ്ടുകളിലെ എടിഎം വഴിയുള്ള പണം പിന്‍വലിക്കലില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് എസ്ബിഐ എംഡിരജനീഷ് കുമാര്‍ പറഞ്ഞു.

പുതിയ സര്‍ക്കുലര്‍ അനുസരിച്ച് മെട്രോ നഗരങ്ങളിലെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് എസ്ബിഐ എടിഎമ്മുകള്‍ വഴി അഞ്ചു തവണയും മറ്റ് എടിഎമ്മുകള്‍ വഴി മൂന്ന് തവണയും സൗദന്യമായി പണം പിന്‍വലിക്കാം. മറ്റ് നഗരങ്ങളിലെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് എസ്ബിഐ എടിഎം വഴി അഞ്ചു തവണയും മറ്റ് ബാങ്കുകളുടെ എടിഎം വഴി അഞ്ച് തവണയും സൗജന്യമായി പണം പിന്‍വലിക്കാം. ജൂണ്‍ ഒന്നു മുതലായിരിക്കും പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക.

 

click me!