എസ്ബിഐയിൽ ഇന്ന് മുതൽ മിനിമം ബാലൻസ്; നിശ്ചിത തുകയില്ലെങ്കിൽ പിഴ

Published : Apr 01, 2017, 02:45 AM ISTUpdated : Oct 05, 2018, 01:06 AM IST
എസ്ബിഐയിൽ ഇന്ന് മുതൽ മിനിമം ബാലൻസ്; നിശ്ചിത തുകയില്ലെങ്കിൽ പിഴ

Synopsis

ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ എസ്ബിഐ ഇന്ന് മുതൽ ഉപഭോക്താക്കളിൽ നിന്ന് 100 രൂപ വരെ പിഴ ഈടാക്കും. ഗ്രാമപ്രദേശങ്ങളിൽ ആയിരം രൂപയും മെട്രോ നഗരങ്ങളിൽ അയ്യായിരം രൂപയുമാണ് മിനിമം ബാലൻസ്. എസ്ബിഐയിൽ ലയിച്ച എസ്ബിടി ഉപഭോക്താക്കളും ഇന്ന് മുതൽ അക്കൗണ്ടിൽ മിനിമം ബാലൻസ് ഉറപ്പാക്കണം.

നിങ്ങളുടെ എസ്ബിഐ അക്കൗണ്ടിൽ മിനിമം ബാലൻസ് ഉണ്ടോ, ഇല്ലെങ്കിൽ ഇന്ന് മുതൽ 50 മുതൽ നൂറ് രൂപ വരെ പിഴ നൽകാൻ തയ്യാറായിക്കൊള്ളൂ. ഗ്രാമപ്രദേശങ്ങളിൽ 1000 രൂപയും അർദ്ധ നഗരങ്ങളിൽ രണ്ടായിരം രൂപയും കൊച്ചി പോലുള്ള നഗരങ്ങളിൽ മൂവായിരം രൂപയുമാണ് ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിക്കേണ്ട മിനിമം ബാലൻസ്. മെട്രോ നഗരങ്ങളിലാണ് അക്കൗണ്ടെങ്കിൽ മിനിമം ബാലൻസ് അയ്യായിരമാകും. ഏപ്രിൽ ഒന്നിന് ലയനം പൂർത്തിയായതോടെ എസ്ബിഐയിലേക്ക് മാറിയ എസ്ബിടി ഉപഭോക്താക്കളും ഇന്ന് മുതൽ അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തണം. ജന്‍ധൻ അക്കൗണ്ടുകളുടെയും എടിഎമുകളുടെയും പ്രവര്‍ത്തനത്തിലുള്ള ചെലവും കണ്ടെത്തുന്നതിനാണ് മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കിയതെന്നാണ് എസ്ബിഐയുടെ വാദം.

അക്കൗണ്ടുള്ള ബാങ്കിലെത്തി മൂന്ന് തവണയിൽ കൂടുതൽ പണമടച്ചാലോ പരിധിയിൽ കൂടുതൽ എടിഎം ഇടപാട് നടത്തിയാലോ ബാങ്കുകൾ പിഴ ഈടാക്കുന്നുണ്ട്.  ഇതിന് പുറമേയാണ് അക്കൗണ്ടിൽ മിനിമം ബാലൻസില്ലെന്ന് ആരോപിച്ച് പിഴ ചുമത്തുന്നത്. കഴിഞ്ഞ വർഷങ്ങളിലെല്ലാം പതിനായിരം കോടിയിലധികം രൂപ ലാഭമുണ്ടാക്കിയ എസ്ബിഐ കൊള്ളലാഭം മാത്രം ലക്ഷ്യമിട്ടാണ് പുതിയ നയം രൂപീകരിച്ചതെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ആരോപിച്ചു. പിഴ ഈടാക്കാനുള്ള നടപടി എസ്ബിഐ പിൻവലിച്ചില്ലെങ്കിൽ ഏപ്രിൽ 12ന് അവകാശദിനമായി പ്രതിഷേധ സമരം നടത്താനാണ് AIBEA യുടെ തീരുമാനം.

 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

വായ്പ കിട്ടാന്‍ വെറും 'സ്‌കോര്‍' മാത്രം പോരാ; എന്താണ് ഈ 2-2-2 റൂള്‍?
'സിറ്റുവേഷന്‍ഷിപ്പ്' ഇനി പ്രണയത്തില്‍ മാത്രമല്ല, തൊഴിലിടങ്ങളിലും; 40 കഴിഞ്ഞാല്‍ 'ഔട്ട്', പകരം വരുന്നത് ചെറുപ്പക്കാരും എഐയും!