ഹോം ലോണ്‍ പലിശയില്‍ 'മാറ്റമില്ല'; ഫിക്‌സഡ് വേണോ ഫ്‌ലോട്ടിങ് വേണോ? ലാഭക്കണക്കുകള്‍ ഇങ്ങനെ!

Published : Feb 18, 2026, 11:14 AM IST
Understanding Home Loan Interest Rates: Fixed vs. Floating

Synopsis

ചില ബാങ്കുകള്‍ വായ്പയുടെ ആദ്യ കുറച്ച് വര്‍ഷങ്ങള്‍ ഫിക്‌സഡ് നിരക്കും പിന്നീട് ഫ്‌ലോട്ടിങ് നിരക്കും നല്‍കുന്ന 'ഹൈബ്രിഡ്' രീതിയും വാഗ്ദാനം ചെയ്യുന്നുണ്ട്

 

റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ 5.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തിയതോടെ, ഭവനവായ്പ പലിശ നിരക്കുകള്‍ ഇപ്പോള്‍ വലിയ മാറ്റങ്ങളില്ലാത്ത ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ 'ഫിക്‌സഡ്' വായ്പ എടുക്കണോ അതോ 'ഫ്‌ലോട്ടിങ്' വായ്പ മതിയോ എന്ന കാര്യത്തില്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ട്.ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ആര്‍ബിഐയുടെ അടുത്ത നീക്കം നോക്കിയല്ല, മറിച്ച് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും തിരിച്ചടവ് ശേഷിയും നോക്കിയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഫ്‌ലോട്ടിങ് നിരക്ക്: ആര്‍ക്കൊക്കെ ലാഭകരം? ദീര്‍ഘകാലത്തേക്ക് (15 മുതല്‍ 25 വര്‍ഷം വരെ) വായ്പ എടുക്കുന്നവര്‍ക്കും സ്ഥിരവരുമാനമുള്ളവര്‍ക്കും ഫ്‌ലോട്ടിങ് നിരക്കാണ് കൂടുതല്‍ അനുയോജ്യം. ഫ്‌ലോട്ടിങ് നിരക്കുകള്‍ സാധാരണയായി കുറഞ്ഞ നിരക്കിലാണ് തുടങ്ങുന്നത്. വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ഇവ മാറാമെങ്കിലും വായ്പ കാലാവധി തീരുന്നതുവരെ കണക്കാക്കിയാല്‍ ഇവ ലാഭകരമാണെന്ന് വിദഗ്ധര്‍ പറയുന്നു.

ഒരു ഉദാഹരണം ശ്രദ്ധിക്കുക:

50 ലക്ഷം രൂപ വായ്പ 25 വര്‍ഷത്തേക്ക് എടുക്കുന്നു എന്ന് കരുതുക.

7.1% ഫ്‌ലോട്ടിങ് നിരക്കിലാണെങ്കില്‍ മാസത്തവണ ഏകദേശം 35,600 രൂപ വരും. ആകെ പലിശയായി വരുന്നത് ഏകദേശം 57 ലക്ഷം രൂപയാണ്.

ഇതേ തുക 8% ഫിക്‌സഡ് നിരക്കിലാണ് എടുക്കുന്നതെങ്കില്‍ ഇഎംഐ 38,600 രൂപയാകും. ആകെ പലിശ 66 ലക്ഷം രൂപയോളമാകും.

അതായത്, ഫിക്‌സഡ് നിരക്ക് തിരഞ്ഞെടുത്താല്‍ വായ്പാ കാലാവധി തീരുമ്പോഴേക്കും ഏകദേശം 9 ലക്ഷം രൂപയുടെ അധിക ബാധ്യത ഉണ്ടാകാന്‍ സാധ്യതയുണ്ട്.

കൂടാതെ, വായ്പ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പേ പണം തിരിച്ചടച്ച് വായ്പ തീര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫ്‌ലോട്ടിങ് നിരക്കാണ് നല്ലത്. ഫ്‌ലോട്ടിങ് നിരക്കുകളില്‍ ബാങ്കുകള്‍ സാധാരണയായി പിഴ (ജൃലുമ്യാലി േരവമൃഴല)െ ഈടാക്കാറില്ല.

ഫിക്‌സഡ് നിരക്ക്: ആര്‍ക്ക് ഗുണകരം?

വരുമാനത്തില്‍ വലിയ വര്‍ധനവ് പ്രതീക്ഷിക്കാത്തവര്‍ക്കും മാസത്തവണയില്‍ മാറ്റം വരുന്നത് താങ്ങാന്‍ കഴിയാത്തവര്‍ക്കും ഫിക്‌സഡ് നിരക്ക് തിരഞ്ഞെടുക്കാം.

കാലാവധി കുറഞ്ഞ വായ്പകള്‍ക്ക്: 5 മുതല്‍ 7 വര്‍ഷം വരെ മാത്രം കാലാവധിയുള്ള വായ്പകള്‍ക്ക് ഫിക്‌സഡ് നിരക്ക് നല്ലതാണ്.

സാമ്പത്തിക സുരക്ഷിതത്വം: മാസാവസാനം കൃത്യമായ ബജറ്റില്‍ നീങ്ങുന്നവര്‍ക്ക് ഇഎംഐ മാറില്ല എന്ന ഉറപ്പ് ഫിക്‌സഡ് വായ്പ നല്‍കുന്നു.

അധിക ചിലവ്: മിക്ക ബാങ്കുകളും ഫിക്‌സഡ് നിരക്ക് വായ്പകള്‍ നേരത്തെ അടച്ചുതീര്‍ക്കാന്‍ ശ്രമിച്ചാല്‍ വലിയൊരു തുക പിഴയായി ഈടാക്കാറുണ്ട്.

ഹൈബ്രിഡ് വായ്പകള്‍

ചില ബാങ്കുകള്‍ വായ്പയുടെ ആദ്യ കുറച്ച് വര്‍ഷങ്ങള്‍ ഫിക്‌സഡ് നിരക്കും പിന്നീട് ഫ്‌ലോട്ടിങ് നിരക്കും നല്‍കുന്ന 'ഹൈബ്രിഡ്' രീതിയും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിലെ ഫിക്‌സഡ് നിരക്ക് കാലയളവിലും പലിശ സാധാരണ ഫ്‌ലോട്ടിങ് നിരക്കിനേക്കാള്‍ കൂടുതലായിരിക്കും.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

Read more Articles on
click me!

Recommended Stories

വേനല്‍ ചൂടില്‍ വില കുറഞ്ഞ വിസ്‌കി, ബ്രിട്ടീഷ് വിസ്‌കിക്കും കാറിനും വില കുറയും; ഇന്ത്യ- യുകെ വ്യാപാര കരാര്‍ ഏപ്രില്‍ മുതല്‍
ആന്ത്രോപികുമായി കൈകോര്‍ത്ത് ഇന്‍ഫോസിസ്; ലക്ഷ്യം എഐയിലെ വന്‍ കുതിച്ചുചാട്ടം