കൈവശം കരുതാവുന്ന പണത്തിന്‍റെ പരിധി ഒരു കോടിയാക്കും?

Web Desk |  
Published : Jul 20, 2018, 06:22 AM ISTUpdated : Oct 02, 2018, 04:25 AM IST
കൈവശം കരുതാവുന്ന പണത്തിന്‍റെ പരിധി ഒരു കോടിയാക്കും?

Synopsis

കള്ളപ്പണ നിയന്ത്രണത്തിനുള്ള പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) സർക്കാരിനോട് ശുപാര്‍ശ ചെയ്തത്

ദില്ലി: ജനങ്ങള്‍ക്ക് കൈവശം കരുതാവുന്ന പണത്തിന്‍റെ പരിധി ഒരു കോടി രൂപയാക്കാന്‍ കേന്ദ്രത്തിനു മുന്നില്‍ ശുപാര്‍ശ. കള്ളപ്പണ നിയന്ത്രണത്തിനുള്ള പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) സർക്കാരിനോട് ശുപാര്‍ശ ചെയ്തത്. ഒരു കോടിക്കു മുകളിലുള്ള തുക പിടിച്ചെടുത്താൽ അതു സർക്കാർ കണ്ടുകെട്ടണമെന്ന് ശുപാർശ ചെയ്തതായി എസ്ഐടി മേധാവി ജസ്റ്റിസ് എം.ബി. ഷാ വാർത്താഏജൻസിയോടു പറഞ്ഞു.

20 ലക്ഷം രൂപയ്ക്കു മേൽ പിടിച്ചെടുത്താൽ അതു കള്ളപ്പണമായി കണക്കാക്കി നടപടിയെടുക്കണമെന്നായിരുന്നു നേരത്തേയുള്ള നിർദ്ദേശം. എന്നാൽ, ഇപ്പോൾ റെയ്ഡുകളിൽ കണ്ടെത്തുന്നത് നൂറും, ഇരുന്നൂറും കോടി രൂപയാണെന്ന് അദ്ദേഹം പറഞ്ഞു. 

ഈ സാഹചര്യത്തിലാണു പരിധി ഉയർത്തുവാൻ ശുപാർശ നൽകിയത്. നിലവിലെ നിയമപ്രകാരം, 40% ആദായ നികുതിയും പിഴയും ഒടുക്കിയാൽ റെയ്ഡിൽ കണ്ടെടുക്കുന്ന പണം നിയമവിധേയമാകും.
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

പുകവലിക്ക് വലിയ 'വില' കൊടുക്കേണ്ടി വരും, ഒരു സിഗരറ്റിന് 5 രൂപ വരെ കൂടിയേക്കും, പാൻ മസാലയും പൊള്ളും
ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്തതിട്ടുണ്ടോ? അവസാന അവസരം നഷ്ടപ്പെട്ടാൽ എന്തുചെയ്യും