ഇനി ഡെലിവറി പറപറന്നെത്തും; ഡ്രോൺ ഡെലിവറിക്കൊപ്പം ഫ്ലിപ്കാർട്ട് കൈ കോർക്കുന്നു, അറിയാം സവിശേഷത‌കൾ

By Web TeamFirst Published Aug 16, 2022, 11:52 PM IST
Highlights

ഫ്ലിപ്കാർട്ട് ഹെൽത്ത് ഉപഭോക്താക്കൾക്ക് അവർ ഓർഡർ ചെയ്ത ഉൽപ്പന്നങ്ങൾ ഡ്രോൺ വഴി ഡെലിവറി ചെയ്യും. പശ്ചിമബംഗാളിൽ ആണ് പദ്ധതിയുടെ തുടക്കം

ഡ്രോൺ ഡെലിവറി പ്ലാറ്റ്ഫോമായ സ്കൈ എയറും ഫ്ലിപ്കാർട്ടും യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഫ്ലിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉപസ്ഥാപനമായ ഫ്ലിപ്കാർട്ട് ഹെൽത്തുമായാണ് സ്കൈ എയർ ഒരുമിച്ചു പ്രവർത്തിക്കുന്നത്. ഇതോടെ ഫ്ലിപ്കാർട്ട് ഹെൽത്ത് ഉപഭോക്താക്കൾക്ക് അവർ ഓർഡർ ചെയ്ത ഉൽപ്പന്നങ്ങൾ ഡ്രോൺ വഴി ഡെലിവറി ചെയ്യും. പശ്ചിമബംഗാളിൽ ആണ് പദ്ധതിയുടെ തുടക്കം. കൊൽക്കത്തയിലും സബർബൻ നഗരങ്ങളിലും ആയി മരുന്നുകൾ ഡ്രോൺ വഴി വേഗത്തിൽ എത്തിക്കാനാണ് ശ്രമം.

അഞ്ച് കിലോ തൂക്കം വരുന്ന ഉൽപ്പന്ന ലോഡുമായി 20 ഡ്രോൺ സർവീസ് ആണ് ഓരോ ദിവസവും നടക്കുക. ആകാശത്ത് 16 കിലോമീറ്റർ റേഡിയസ് ദൂരത്ത് ഉൽപ്പനങ്ങൾ എത്തിക്കാൻ ഡ്രോണുകൾക്ക് കഴിയും. 2022 സെപ്റ്റംബർ 8 മുതൽ ഇതിന്റെ പരീക്ഷണഘട്ടം തുടങ്ങും.

രാജ്യത്ത് ആദ്യം, ഓൺലൈൻ ടാക്സി സർക്കാർ വക; 'കേരള സവാരി' എല്ലാവർക്കും വേണ്ടി, ഗുണങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്ര

അതേസമയം കേരളത്തിൽ നിന്നുള്ള മറ്റൊരു വാർത്ത സംസ്ഥാന സർക്കാർ ഓൺലൈൻ ടാക്സി സംവിധാനം തുടങ്ങുന്നുവെന്നതാണ്. ഇതിന്‍റെ ഗുണങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തി. രാജ്യത്തെ ആദ്യമായാണ് സംസ്ഥാന സർക്കാർ ഇത്തരത്തിലൊരു സംവിധാനം ഒരുക്കുന്നതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി  'കേരള സവാരി' നാളെ പ്രവർത്തനം ആരംഭിക്കുമെന്നും അറിയിച്ചു. യാത്രക്കാർക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ ടാക്സി തൊഴിലാളികൾക്ക് അർഹമായ പ്രതിഫലം ലഭ്യമാക്കാനും കേരള സവാരിയിലൂടെ സാധിക്കുമെന്നാണ് പിണറായി വിജയൻ ചൂണ്ടികാണിക്കുന്നത്. തൊഴിൽ വകുപ്പിന്‍റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് ഈ സേവനം ആരംഭിക്കുന്നത്. പൊതുജനങ്ങൾക്ക് സർക്കാർ അംഗീകൃത നിരക്കിൽ സുരക്ഷിതമായ യാത്ര കേരള സവാരി ഉറപ്പാക്കും. നാളെ ഉച്ചയോടെ ഗൂഗിൾ പ്ലേസ്റ്റോറിൽ കേരള സവാരി ആപ്പ് ലഭ്യമാകും. അധികം താമസിയാതെ തന്നെ ആപ്പ് സ്റ്റോറിലും കേരള സവാരി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചിട്ടുണ്ട്.

രോഗിയുമായി പോകാൻ തുടങ്ങവെ ടയറിൽ കാറ്റില്ല, പട്ടാപ്പകൽ ആംബുലൻസിന്‍റെ കാറ്റഴിച്ച് വിട്ടയാളെ കുടുക്കി സിസിടിവി

click me!