കഴിഞ്ഞ ബജറ്റില്‍ ഉയര്‍ത്തിയില്ല: ഈ വര്‍ഷം 100 രൂപ കൂട്ടി

Published : Jan 31, 2019, 12:56 PM ISTUpdated : Jan 31, 2019, 01:43 PM IST
കഴിഞ്ഞ ബജറ്റില്‍ ഉയര്‍ത്തിയില്ല: ഈ വര്‍ഷം 100 രൂപ കൂട്ടി

Synopsis

ക്ഷേമപെന്‍ഷനുകള്‍ അഞ്ച് വര്‍ഷം കൊണ്ട് 1500 രൂപയാക്കുംമെന്നും ധനമന്ത്രി പറഞ്ഞു

തിരുവനന്തപുരം:  ഓരോ വര്‍ഷവും ക്ഷേമ പെന്‍ഷന്‍ 100 രൂപ വീതം വര്‍ധിപ്പിക്കുമെന്നായിരുന്നു ഇടതുപക്ഷ സര്‍ക്കാരിന്‍റെ വാഗ്ദാനം. ഈ ബജറ്റില്‍ സര്‍ക്കാര്‍ ആ വാഗ്ദാനം പലിച്ചു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ക്ഷേമ പെന്‍ഷനുകള്‍ സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നില്ല. 

ക്ഷേമപെന്‍ഷനുകള്‍ അഞ്ച് വര്‍ഷം കൊണ്ട് 1500 രൂപയാക്കുമെന്നും ധനമന്ത്രി പറഞ്ഞു. സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ഈ വര്‍ഷം നടപ്പാക്കും. 

സര്‍ക്കാര്‍ സ്നേഹി കോളിങ് ബെല്‍ പദ്ധതി നടപ്പാക്കും. ഇതിന്‍റെ ചുമതല കുടുംബശ്രീക്കാകും.  ആരോഗ്യ മേഖലയില്‍ മൂന്ന് വര്‍ഷംക്കൊണ്ട് 4217 തസ്തികകളാണ് സൃഷ്ടിച്ചതെന്നും ധനമന്ത്രി പറഞ്ഞു. 

PREV
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?