
പുത്തന്‍ ആശയങ്ങളുടെ കൂമ്പാരമാണു മല്ലൂസിന്റെ മനസ്. പക്ഷേ വേറൊരാളെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തുന്ന സമയം വരുമ്പോഴാണു പ്രശ്നം. ചിലര്‍ക്കു നാണം... ചിലര്‍ക്കു പേടി... വേറേചിലര്‍ക്കു ഇതൊരു സംഭവമാണോ എന്ന സന്ദേഹം...
ഈയിടെ കൊച്ചിയില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ ഒരു സംഗമം നടന്നു. 200ഓളം ചുറുചുറുക്കുള്ള ചെറുപ്പക്കാരെത്തിയ പരിപാടി. പോക്കറ്റ് മണികൊണ്ടു വ്യവസായം കെട്ടിപ്പടുത്തവര്‍... തലയില്‍ വമ്പന്‍ ഐഡിയയുമായി നിക്ഷേപകരെ തിരക്കി നടക്കുന്നവര്‍.. എല്ലാവരും ചേര്‍ന്ന് അരങ്ങു തകര്‍ത്തു. പക്ഷേ.. അവിടെയും പലര്‍ക്കും തങ്ങളുടെ മനസിലുള്ളതൊക്കെ നാലാള്‍ക്കു മുന്നില്‍ തുറന്നു പറയാന്‍ മടി...
എത്രയെത്ര ആശയങ്ങളാ ഈ സ്റ്റാര്‍ട്ടിങ് ട്രബിളില്‍ തട്ടി ബ്രേക്ഡൗണായി കിടക്കുന്നത്. സ്റ്റാര്‍ട്ടപ്പ് വഴിയിലേക്കുള്ള ഈ സ്റ്റാര്‍ട്ടിങ് ട്രബിളിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ എഡിറ്റര്‍ എബി തരകന്‍ നടത്തിയ വോക്‌സ്‌പോപ് കാണാം...
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.