
ദില്ലി: സ്വിറ്റ്സർലന്റിലെ സ്വിസ് ഏവിയേഷൻ കൺസള്‍ട്ടൻസി എയർ ഇന്ത്യയെ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചതായി സൂചന. വിമാനങ്ങളുടെ വിൽപ്പന, സ്വത്തുക്കളുടെ നിയന്ത്രണം, പരിശീലനം എന്നിവയിൽ വൈദഗ്ധ്യമുള്ള കമ്പനിയാണ് സ്വിസ് ഏവിയേഷൻ. 2005ൽ പ്രവർത്തനം ആരംഭിച്ച കമ്പനിയ്ക്ക് യു.എ.ഇ, മലേഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ സാന്നിധ്യമുണ്ട്.
എയർഇന്ത്യയിൽ എത്ര ശതമാനം ഓഹരികളാണ് സ്വന്തമാക്കുന്നതെന്നോ വില എന്തായിരിക്കുമെന്നോ സ്വിസ് ഏവിയേഷൻ വ്യക്തമാക്കിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികളാണ് കേന്ദ്രസർക്കാർ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. മെയ് 14 ആണ് ഓഹരികൾക്കായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.