ടാങ്കര്‍ ലോറി സമരം; സംസ്ഥാനത്ത് പെട്രോളും ഡീസലും കിട്ടാനില്ല

By Web DeskFirst Published Nov 4, 2017, 9:00 AM IST
Highlights

കൊച്ചി: ഇന്ത്യന്‍ ഓയില്‍  കോർപ്പറേഷന് കീഴിലെ  ടാങ്കര്‍ ലോറി കോണ്‍ട്രാക്ടര്‍മാര്‍ സമരം തുടങ്ങിയതോടെ, പെട്രോള്‍ പമ്പുകളില്‍ ഇന്ധനം കിട്ടാതായി. കരാര്‍ വ്യവസ്ഥയില്‍ പ്രതിഷേധിച്ചാണ് സമരം. ഐ.ഒ.സിയുടെ എറണാകുളം, കോഴിക്കോട് ഡിപ്പോകളിലെ കോണ്‍ട്രാക്ടര്‍മാരാണ് സമരം നടത്തുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ ഇരുമ്പനം,ഫറോക്ക് ഡിപ്പോകളിലെ അറുന്നൂറോളം ടാങ്കര്‍ ലോറി കോണ്‍ട്രാക്ടര്‍മാരാണ് പണിമുടക്കുന്നത്. കോണ്‍ട്രാക്ടര്‍മാരുടെ വാഹനങ്ങള്‍ക്കു പകരം പമ്പുടമകളുടെ വാഹനങ്ങള്‍ക്ക് കണ്‍സോര്‍ഷ്യം വ്യവസ്ഥയില്‍ ഓടാന്‍ അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. വാഹനമുള്ള പമ്പുടമ വാഹനമില്ലാത്ത പമ്പുടമകളുമായി ധാരണയുണ്ടാക്കി ഇന്ധനം വിതരണം ചെയ്യുന്നതാണ് കണ്‍സോര്‍ഷ്യം വ്യവസ്ഥ. എന്നാല്‍ കണ്‍സോര്‍ഷ്യം വ്യവസ്ഥ കരാറില്‍ പറയുന്നതാണെന്നും ഇന്ധനവിതരണ മേഖലയാകെ കൈയടക്കാനാണ് കോണ്‍ട്രാക്ടര്‍മാരുടെ ശ്രമമെന്നും പമ്പുടമകള്‍ പറയുന്നു.  സമരത്തെത്തുടര്‍ന്ന് ഇന്ധന വിതരണത്തില്‍ 40 ശത്മാനത്തോളം കുറവു വന്നിട്ടുണ്ട്. മൂന്നു വര്‍ഷത്തേക്കാണ് പമ്പുടമകളും ടാങ്കര്‍ കോണ്‍ട്രാക്ടര്‍മാരുമായി കമ്പനി കരാരില്‍ ഏര്‍പ്പെടുന്നത്. പുതിയ കരാര്‍ നിലവില്‍ വന്നിട്ട് മൂന്നു മാസമേ ആയിട്ടുളളൂ. ഇതിനു ശേഷം വരുമാനം മൂന്നിലൊന്നായി കുറഞ്ഞതായും കോണ്‍ട്രാക്ര്‍മാര്‍ പറയുന്നു.

click me!