മുപ്പതോളം നിത്യോപയോഗ സാധനങ്ങളുടെ നികുതി കുറയും

Published : Sep 09, 2017, 11:10 PM ISTUpdated : Oct 05, 2018, 03:37 AM IST
മുപ്പതോളം നിത്യോപയോഗ സാധനങ്ങളുടെ നികുതി കുറയും

Synopsis

മുപ്പതോളം നിത്യോപയോഗ സാധനങ്ങളുടെ നികുതിനിരക്ക് കുറയ്ക്കാനും ആഡംബര കാറുകളുടെ സെസ് ഉയര്‍ത്താനും ജിഎസ്ടി കൗണ്‍സില്‍ തീരുമാനം. ഇഡലി, ദോശ, മഴക്കോട്ട്, കംപ്യൂട്ടര്‍ മോണിറ്റര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ നികുതിയാണ് കുറയുക. ഇടത്തരം കാറുകളുടെ സെസ് രണ്ടു ശതമാനവും വലിയ കാറുകളുടെ സെസ് അഞ്ചു ശതമാനവും എസ്‍യുവി കാറുകളുടെ സെസ് ഏഴ് ശതമാനവും വര്‍ദ്ധിപ്പിക്കാനും ഹൈദരാബാദില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

ജൂലൈ മാസത്തെ ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാനുളള സമയം ഒക്ടോബര്‍ പത്തു വരെ നീട്ടി നല്‍കിയിട്ടുമുണ്ട്. കയര്‍ മേഖലയ്ക്ക് ഇളവു നല്‍കരണമെന്നതുള്‍പ്പെട കേരളത്തിന്‍റെ വിവിധ ആവശ്യങ്ങള്‍ ധനമന്ത്രി തോമസ് ഐസക് യോഗത്തില്‍ ഉന്നയിച്ചെങ്കിലും ഇക്കാര്യങ്ങള്‍ അടുത്ത മാസം ചേരുന്ന ജിഎസ്ടി കൗണ്‍സിലില്‍  പരിഗണിക്കാനായി മാറ്റി. രജിസ്ട്രേഷന്‍ എടുത്ത 70 ശതമാനം ആളുകളും റിട്ടേണ്‍ സമര്‍പ്പിച്ചതായും ജിഎസ്ടി വഴി 95,000 കോടി രൂപ വരുമാനം ഇതുവരെ നേടാനായതായും ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി കൗണ്‍സില്‍  യോഗത്തിനു ശേഷം പറഞ്ഞു.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് മോഹമുണ്ടോ? ബജറ്റ് 'കൈവിട്ടു' പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 5 വര്‍ഷത്തിന് ശേഷം കൂടുതല്‍ റിട്ടേണ്‍ എവിടെ കിട്ടും? 5 വ‍‌ർഷത്തെ കണക്കുകൾ പറയുന്നതെന്ത്?