
നോട്ട് നിരോധന സമയത്ത് സംശയകരമായ സാഹചര്യത്തില്‍ വന്‍ തുകകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചവരെ പിടികൂടാന്‍ ആദായ നികുതി വകുപ്പ് നീക്കങ്ങള്‍ തുടങ്ങി. രാജ്യത്തെ വിവിധ ബാങ്കുകളിലായുള്ള 5.56 ലക്ഷം അക്കൗണ്ടുകളാണ് ഇത്തരത്തില്‍ സൂക്ഷമമായി പരിശോധിക്കുന്നത്.
സംശയത്തിന്റെ നിഴലിലുള്ളവരില്‍ പലര്‍ക്കും ഇ-മെയില്‍, എസ്.എം.എസ് എന്നിവ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. വരുമാനവും ബാങ്കില്‍ നിക്ഷേപിച്ച പണവും ഉള്‍പ്പെടെയുള്ളവയുടെ വിശദമായ വിവരം ഓണ്‍ലൈനായി അറിയിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. കള്ളപ്പണം കണ്ടെത്താനുള്ള ആദ്യഘട്ട അന്വേഷണങ്ങളില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറാത്ത 1.04 ലക്ഷം പേരെക്കുറിച്ചും ഇതിന് പുറമെ അന്വേഷണം നടത്തി വരികയാണ്. സംശയാസ്പദമായ 17.92 ലക്ഷം അക്കൗണ്ടുകളാണ് ആദ്യഘട്ട പരിശോധനയില്‍ കണ്ടെത്തിയത്. ഇതില്‍ 60,000 പേരെക്കുറിച്ച് രണ്ടാം ഘട്ടത്തില്‍ വിശദമായ അന്വേഷണം നടത്തും. ഇതില്‍ 1,300 അക്കൗണ്ടുകളില്‍ വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ട്.
2016 നവംബര്‍ ഒന്‍പത് മുതല്‍ 2017 ഫെബ്രുവരി 28 വരെയുള്ള കാലഘട്ടത്തില്‍ കണക്കില്‍ പെടാത്ത ഏകദേശം 9,334 കോടി രൂപ കണ്ടെത്തിയെന്നാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് കണ്ടെത്തിയിരിക്കുന്നത്. തിരിച്ചറിഞ്ഞ അക്കൗണ്ടുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്‍ട്ടലില്‍ ലഭ്യമാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.