അരുണ്‍ ജെയ്‍റ്റ്ലി പറയുന്നു ഇത് ചരിത്രനേട്ടം

By Web DeskFirst Published May 2, 2018, 9:26 AM IST
Highlights
  • ഇവേ ബില്ല് നടപ്പാക്കിയതാണ് വലിയ നേട്ടത്തിന് ഇടയാക്കിയത്

ദില്ലി: ചരക്ക് സേവന നികുതിയില്‍ ‍(ജിഎസ്ടി) നിന്ന് ഏപ്രില്‍ മാസത്തില്‍ ഒരു ലക്ഷം കോടി രൂപ നികുതിയായി പിരിച്ചെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനായതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. ജിഎസ്ടി നടപ്പാക്കിയതിന് ശേഷമുളള ചരിത്രപരമായ സംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിഎസ്ടി പിരിച്ചെടുക്കലിലെ വളര്‍ച്ച ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ മുന്നേറ്റത്തിന്‍റെ നല്ല സൂചനയാണ്. ഇവേ ബില്ല് നടപ്പാക്കിയതാണ് ജിഎസ്ടിയില്‍ നിന്നുളള വരുമാനത്തില്‍ വലിയ വളര്‍ച്ചയ്ക്ക് കാരണമായത്. ആദ്യമായാണ് ചരക്ക് സേവന നികുതി വരുമാനത്തിലെ മാസ വരവ് ഇത്രയും ഉയരുന്നത്. 

ധനമന്ത്രി നികുതി കൃതൃമായി അടയ്ക്കുന്നവരെയും, ജിഎസ്ടി കൗണ്‍സില്‍ അംഗങ്ങളെയും, സംസ്ഥാന - കേന്ദ്ര നികുതി ഭരണകൂടങ്ങളെയും നികുതി വരുമാന വര്‍ദ്ധനവിന്‍റെ പശ്ചാത്തലത്തില്‍ അരുണ്‍ ജെയ്റ്റ്ലി ട്വിറ്ററിലൂടെ അഭിനന്ദിച്ചു.    

click me!