സര്‍ക്കാര്‍ ജീവനക്കാരുടെ ഡെപ്യൂട്ടേഷന്‍ അലവന്‍സ് വര്‍ദ്ധിപ്പിച്ചു

By Web DeskFirst Published Nov 28, 2017, 2:03 PM IST
Highlights

ന്യൂ ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡെപ്യൂട്ടേഷന്‍ അലവന്‍സ് ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്ര പെഴ്‌സണല്‍ ആന്റ് ട്രെയിനിങ് മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. 

ജോലി ചെയ്യുന്ന അതേ സ്ഥലത്ത് തന്നെയുള്ള ഡെപ്യൂട്ടേഷന്‍ ജോലികള്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ അഞ്ച് ശതമാനം നിരക്കില്‍, പരമാവധി 4500 രൂപ വരെയാക്കിയാണ് അലവന്‍സ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നേരത്തെ പരമാവധി അലവന്‍സ് 2000 രൂപയായിരുന്നു. മറ്റ് സ്ഥലങ്ങളില്‍ ഡെപ്യൂട്ടേഷനില്‍ പോകേണ്ടി വരുന്നവര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം, പരമാവധി 9000 രൂപ വരെയും പ്രതിമാസം അനുവദിക്കും. നേരത്തെ ഇത് 4000 രൂപ വരെയായിരുന്നു. ക്ഷാമ ബത്തയില്‍ 50 ശതമാനം വര്‍ദ്ധനവ് പ്രഖ്യാപിക്കുമ്പോള്‍ ഡെപ്യൂട്ടേഷന്‍ അലവന്‍സും 25 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

click me!