പി.എന്‍.ബിയ്ക്കും എസ്.ബി.ഐയ്ക്കും ശേഷം 1,400 കോടിയുടെ തട്ടിപ്പിനിരയായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

By Web deskFirst Published Mar 24, 2018, 10:57 AM IST
Highlights
  • ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോടം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്

ഹൈദരാബാദ്: പി.എന്‍.ബി., എസ്.ബി.ഐ. ബാങ്ക് തട്ടിപ്പുകള്‍ക്ക് ശേഷം മുംബൈ ആസ്ഥാനമായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും തട്ടിപ്പിന് ഇരയായി. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോടം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. 1,394.43 കോടി രൂപയുടെ തട്ടിപ്പാണ് സ്ഥാപനം നടത്തിയത്. 

ഓഡിറ്റില്‍ തട്ടിപ്പ് നടന്നു എന്ന് ബോധ്യമായതിനെത്തുടര്‍ന്ന് യൂണിയന്‍ ബാങ്ക് ടോടം ഇന്‍ഫ്രാസ്ട്രക്ച്ചറിനെതിരെ രംഗത്തുവന്നു. ഇതിനെത്തുടര്‍ന്ന് സിബിഐ ടോടം ഇന്‍ഫ്രസ്ട്രക്ച്ചറിനെതിരെ കേസ്സ് എടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസം കനിഷ്ക്ക് ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 824 കോടി രൂപയുടെ തട്ടിപ്പിനെതിരെ മുന്നോട്ട് വന്നു. പിഎന്‍ബി തട്ടിപ്പിനെത്തുടര്‍ന്ന് പൊതുമേഖല ബാങ്കുകള്‍ എല്ലാം ഇപ്പോള്‍ തങ്ങളുടെ ബാലന്‍സ് ഷീറ്റുകള്‍ വിശദമായി പരിശോധിച്ചു വരുകയാണ്. അതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവന്നേക്കാം. 

ടോടം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഉടമ ടോടംപുടി സലാലിത്ത് ഭാര്യ ടോടംപുടി കവിത എന്നിവര്‍ക്കെതിരെയാണ് കേസ്സെടുത്തിരിക്കുന്നത്. ടോടം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഏട്ട് ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്നാണ് ലോണെടുത്തിട്ടുളളത്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ വായ്പ നല്‍കിയ കണ്‍സോഷ്യത്തില്‍പ്പെട്ട ബാങ്കാണ്. 2012 ജൂണ്‍ 30 മുതല്‍ ഈ അക്കൗണ്ട് നിഷ്കൃയ ആസ്തിയുടെ പരിധിയിലാണ് പെടുത്തിയിരിക്കുന്നത്. 

click me!