ബജറ്റ് സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കമാവും; വരാനിരിക്കുന്നത് നിര്‍ണ്ണായക തീരുമാനങ്ങളെന്ന് സൂചന

Published : Jan 29, 2017, 01:57 AM ISTUpdated : Oct 04, 2018, 05:28 PM IST
ബജറ്റ് സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കമാവും; വരാനിരിക്കുന്നത് നിര്‍ണ്ണായക തീരുമാനങ്ങളെന്ന് സൂചന

Synopsis

ഉത്തർപ്രദേശ് ഉൾപ്പടെ അ‌ഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാത്രമല്ല പൊതുബജറ്റ് നിർണ്ണായകമാകുന്നത്. നോട്ട് അസാധുവാക്കലിന് ശേഷം എന്തൊക്കെ നയപരമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ആദായനികുതിഘടനയിൽ മാറ്റം കൊണ്ടുവരുമെന്ന സൂചനകൾ വന്നുകഴിഞ്ഞു. നികുതി പരിധി ഉയർത്തി നിരക്ക് വർദ്ധിപ്പിക്കുന്നതിനാണ് ആലോചന.  ബാങ്കിംഗ് സംവിധാനം ഉടച്ച് വാർക്കുന്നതിന് ധനമന്ത്രി ശ്രമിച്ചേക്കും. 

ഉദാരവത്ക്കരണം പ്രഖ്യാപിച്ച മൻമോഹൻസിംഗിന്റെ ബജറ്റിന് ശേഷം രാജ്യത്ത് വലിയ സാമ്പത്തിക പരിഷ്കരണ നടപടികൾ ഉണ്ടായശേഷം വരുന്ന  ബജറ്റെന്ന നിലയിൽ അരുൺ ജെയറ്റിലിക്ക് വലിയ ഉത്തരവാദിത്വമാണുള്ളത്. രാജ്യത്തിന്റെ വളർച്ചാ നിരക്ക് ഇടിയാതിരിക്കാനുള്ള ശ്രമങ്ങൾ ധനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകും.  മധ്യവർഗ്ഗത്തെയും കർഷകരെയും സഹായിക്കുന്ന നിർദ്ദേശങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ബജറ്റ് മാറ്റിവയ്ക്കണമെന്ന് ആവാശ്യപ്പെട്ടിരുന്ന പ്രതിപക്ഷം എന്നാൽ ഒന്നാം തീയതി പാർലമെന്റിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഇന്ത്യയില്‍ സ്വര്‍ണ്ണം വാങ്ങാന്‍ ആളില്ല; കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില, പൊള്ളുന്ന വിലയില്‍ പകച്ച് വിപണി;
സ്വര്‍ണ്ണക്കരുത്ത് കൂട്ടി ചൈന; ഹോങ്കോങ് വഴിയുള്ള ഇറക്കുമതിയില്‍ വന്‍ വര്‍ധന