ബജറ്റില്‍ പ്രഖ്യാപിച്ച നികുതി ഇളവുകള്‍ ഇങ്ങനെ

By Web DeskFirst Published Feb 1, 2017, 9:36 AM IST
Highlights

ദില്ലി: വ്യക്തികള്‍ക്കും കമ്പനികള്‍ക്കും നികുതി ഇളവ് പ്രഖ്യാപിച്ചാണ് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി ഇന്ന് ബജറ്റ് അവതരിപ്പിച്ചത്. 2.5 ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ അടയ്ക്കേണ്ട ആദായ നികുതി 10 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചു. ഇതിന് പുറമേ ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്കും ബജറ്റില്‍ നികുതി ഇളവ് ലഭിച്ചു. 50 കോടി വരെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികളുടെ കോര്‍പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി കുറച്ചു. ഇത്രയധികം നികുതിയിളവ് ആദ്യമായാണ് വ്യവസായ മേഖലക്ക് പ്രഖ്യാപിക്കുന്നത്. രാജ്യത്തെ 96 ശതമാനം കമ്പനികളുടെയും വിറ്റുവരവ് 50 കോടിയെന്ന പരിധിക്ക് താഴെയായതിനാല്‍ ഇവര്‍ക്കെല്ലാം ഇതിന്റെ ഗുണം ലഭിക്കും. ചെറിയ വരുമാനക്കാര്‍ക്ക് ആദായ നികുതി ഇളവ് നല്‍കിയത് കൊണ്ടുള്ള അധിക ബാധ്യത ഇല്ലാതാക്കാന്‍ 50 ലക്ഷത്തിന്  മേല്‍ വാര്‍ഷിക വരുമാനമുള്ളവരില്‍ നിന്ന് സര്‍ചാര്‍ജ്ജ് ഈടാക്കാനും ബജറ്റ് നിര്‍ദ്ദേശിക്കുന്നു. നലവില്‍ ഒരു കോടിക്ക് മുകളില്‍ വരുമാനമുള്ളവരില്‍ നിന്നാണ് ഇത്തരം ചാര്‍ജ്ജ് ഈടാക്കുന്നത്.
 

click me!