ഇനി കമ്പനികളുടെ കണ്ണ് ഇന്ത്യയിലെ ചെറുകിട നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സാധാരണക്കാരിലാണ്.
ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിലെ ബല്ലാപൂര്‍ റോഡ്. രാവിലെ മുതല്‍ തന്നെ അവിടുത്തെ 'സൂഡിയോ' ഷോറൂമിലേക്ക് യുവാക്കളുടെ വലിയൊരു ഒഴുക്കാണ്. ചായക്കടകള്‍ക്കും ബിരിയാണി കൗണ്ടറുകള്‍ക്കും മുകളില്‍ ഗ്ലാസ് ഭിത്തികളുമായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ വമ്പന്‍ കടയ്ക്കുള്ളില്‍ പത്തു ഡോളറിന് (ഏകദേശം 800 രൂപ) ജീന്‍സും സ്വിറ്ററുകളും റെഡി. വമ്പന്‍ ബ്രാന്‍ഡുകളായ സാറ, എച്ച് ആന്‍ഡ് എം എന്നിവയില്‍ കാണുന്ന അതേ ഫാഷന്‍ വസ്ത്രങ്ങള്‍ തുച്ഛമായ വിലയില്‍ ഇവിടെ കിട്ടും. സാറയ്ക്ക് ഇന്ത്യയിലാകെ വെറും 22 ഷോറൂമുകള്‍ മാത്രമുള്ളപ്പോള്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള സൂഡിയോ പത്തു വര്‍ഷത്തിനുള്ളില്‍ 800 കടകളാണ് തുറന്നത്. ഇത് ഡെറാഡൂണിന്റെ മാത്രം കഥയല്ല, ഇന്ത്യയിലെ കൊച്ചു നഗരങ്ങളിലെ മാറുന്ന വിപണിയുടെ നേര്‍ചിത്രമാണിത്.
ലക്ഷ്യം 'അടുത്ത നൂറു കോടി'
ഇതുവരെ മുംബൈ, ഡല്‍ഹി, ബെംഗളൂരു തുടങ്ങിയ വമ്പന്‍ നഗരങ്ങളിലെ സമ്പന്നരായ 15 കോടി ജനങ്ങളെയായിരുന്നു ആഗോള കമ്പനികള്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ആ വിപണി ഇപ്പോള്‍ ഏകദേശം പൂര്‍ണ്ണമായിക്കഴിഞ്ഞു. ഇനി കമ്പനികളുടെ കണ്ണ് ഇന്ത്യയിലെ ചെറുകിട നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സാധാരണക്കാരിലാണ്. ഇതാണ് 'അടുത്ത നൂറു കോടി' എന്നറിയപ്പെടുന്ന വിപണി.വിലക്കുറവിനൊപ്പം ആധുനിക സൗകര്യങ്ങളും ആഗ്രഹിക്കുന്ന ഈ വിഭാഗത്തെ പിടിക്കാന്‍ വമ്പന്‍ ബ്രാന്‍ഡുകള്‍ തന്ത്രം മാറ്റുകയാണ്. ലോഗോ മുതല്‍ വില വരെ ഇവര്‍ക്കായി കമ്പനികള്‍ പുതുക്കി നിശ്ചയിക്കുന്നു. വസ്ത്രം മാത്രമല്ല, 10 മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന ബ്ലിങ്കിറ്റ്, സെപ്‌റ്റോ , സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് തുടങ്ങിയവയും ഇപ്പോള്‍ ചെറുകിട നഗരങ്ങളില്‍ സജീവമാണ്.
ഡാര്‍ക്ക് സ്റ്റോറുകള്‍ ലാഭകരം
മെട്രോ നഗരങ്ങളെ അപേക്ഷിച്ച് കൊച്ചു നഗരങ്ങളില്‍ കെട്ടിട വാടക കുറവാണെന്നത് ഡെലിവറി ആപ്പുകള്‍ക്ക് ഗുണകരമാകുന്നു. ഡല്‍ഹിയില്‍ ലാഭകരമാകാന്‍ ഒരു ദിവസം 1300 ഓര്‍ഡറുകള്‍ വേണമെങ്കില്‍, ഡെറാഡൂണ്‍ പോലുള്ള നഗരങ്ങളില്‍ 800 ഓര്‍ഡറുകള്‍ ലഭിച്ചാല്‍ തന്നെ ലാഭമാണെന്ന് വിദഗ്ധര്‍ പറയുന്നു.ജാര്‍ഖണ്ഡിലെ ഹസാരിബാഗിലുള്ള സ്‌കൂള്‍ അധ്യാപിക പുനം സിന്‍ഹയുടെ അനുഭവം ഇതിന് ഉദാഹരണമാണ്. 'പൂജയ്ക്കായി ഉണങ്ങിയ ചാണകം അത്യാവശ്യമായി വന്നപ്പോള്‍ ഞാന്‍ ബ്ലിങ്കിറ്റില്‍ ഓര്‍ഡര്‍ ചെയ്തു. വെറും 12 മിനിറ്റിനുള്ളില്‍ അത് വീട്ടിലെത്തി,' പുനം പറയുന്നു.
പ്രാദേശിക ടച്ച് ഹിറ്റ്
വിനോദ മേഖലയിലും മാറ്റം പ്രകടമാണ്. നെറ്റ്ഫ്‌ലിക്‌സും ആമസോണ്‍ പ്രൈമും ഇപ്പോള്‍ വമ്പന്‍ ഇംഗ്ലീഷ് സിനിമകള്‍ക്കൊപ്പം പ്രാദേശിക ഭാഷാ ചിത്രങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കുന്നു. 'പഞ്ചായത്ത്', 'ലാപത ലേഡീസ്' തുടങ്ങിയ സാധാരണക്കാരുടെ കഥ പറയുന്ന ചിത്രങ്ങള്‍ ഹിറ്റാകുന്നത് വിപണി ഗ്രാമങ്ങളിലേക്ക് മാറുന്നതിന്റെ ലക്ഷണമാണ്. നെറ്റ്ഫ്‌ലിക്‌സ് അവരുടെ വരിസംഖ്യ കുറച്ചതും ആമസോണ്‍ സൗജന്യ ചിത്രങ്ങള്‍ കാണിക്കുന്ന പ്ലാറ്റ്ഫോമുകള്‍ തുടങ്ങിയതും ഈ സാധാരണക്കാരെ ലക്ഷ്യമിട്ടാണ്.
വിദേശ കമ്പനികളുടെ വെല്ലുവിളി
ഇന്ത്യന്‍ വിപണിയെ ശരിയായി മനസ്സിലാക്കാത്ത വിദേശ കമ്പനികള്‍ പലപ്പോഴും ഇവിടെ പരാജയപ്പെടുന്നുണ്ട്. അമേരിക്കയിലെ രീതികള്‍ അതേപടി ഇവിടെ പരീക്ഷിച്ച ഫോര്‍ഡ് മോട്ടോഴ്‌സിനും ഹാര്‍ലി ഡേവിഡ്‌സണിനും ഇത് തിരിച്ചടിയായി. ഹാര്‍ലി ഡേവിഡ്‌സണ്‍ ഇപ്പോള്‍ ഇന്ത്യന്‍ കമ്പനിയായ ഹീറോയുമായി ചേര്‍ന്ന് കുറഞ്ഞ വിലയിലുള്ള ബൈക്കുകള്‍ പുറത്തിറക്കിയാണ് വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍
