സാര്‍വത്രിക അടിസ്ഥാന വരുമാനം: എല്ലാ കണ്ണുകളും ദില്ലിയിലേക്ക്

Published : Jan 30, 2019, 03:06 PM ISTUpdated : Jan 30, 2019, 03:27 PM IST
സാര്‍വത്രിക അടിസ്ഥാന വരുമാനം: എല്ലാ കണ്ണുകളും ദില്ലിയിലേക്ക്

Synopsis

കോണ്‍ഗ്രസ് രാജ്യത്ത് അധികാരത്തില്‍ എത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്തവന കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 

ദില്ലി: ഈ വര്‍ഷത്തെ ബജറ്റില്‍ എല്ലാവരും ഏറ്റവും കൂടുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി (യൂണിവേഴ്സല്‍ ബേസിക് ഇന്‍കം സ്കീം) പ്രഖ്യാപിക്കുമോ എന്നറിയാനാണ്. 2016- 17 ലെ സാമ്പത്തിക സര്‍വേയിലാണ് ഈ പദ്ധതിയുടെ ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. നോട്ട് നിരോധനവും കറന്‍സി നിയന്ത്രണവും മൂലം പ്രതിസന്ധിയിലായ സാധാരണക്കാര്‍ക്കായി 2017-18 ല്‍ ബജറ്റില്‍ പദ്ധതി ഉള്‍പ്പെട്ടേക്കും എന്ന പ്രതീക്ഷയുണ്ടായെങ്കിലും അതുണ്ടായില്ല.  

കോണ്‍ഗ്രസ് രാജ്യത്ത് അധികാരത്തില്‍ എത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്തവന കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഫെബ്രുവരി ഒന്നിന് പദ്ധതി പ്രഖ്യാപിക്കുകയാണെങ്കില്‍ അത് ലോകത്തെ തന്നെ ഏറ്റവും വിപുലമായ സാമൂഹിക സുരക്ഷ പദ്ധതിയായിരിക്കും.

അടിസ്ഥാന വരുമാന പദ്ധതി നടപ്പായാല്‍ ഒരു പക്ഷേ, രാജ്യത്തെ നിലവിലുളള സാമൂഹിക സുരക്ഷ പദ്ധതികള്‍ പലതും നിര്‍ത്തി വയ്ക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യേണ്ടി വന്നേക്കാം. എന്നാല്‍, ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം അടിസ്ഥാന വരുമാന പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ ഒരു പൈലറ്റ് പ്രോജക്ടിന് സര്‍ക്കാര്‍ ബജറ്റിലൂടെ തുടക്കം കുറിച്ചേക്കും. പൈലറ്റ് പ്രോജക്ട് പ്രഖ്യാപിച്ചാല്‍ സമൂഹത്തിലെ ഏതൊക്കെ വിഭാഗങ്ങളാകും ഇതിന്‍റെ പരിധിയില്‍ ഉള്‍പ്പെടുകയെന്ന് വ്യക്തമല്ല.

PREV
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?