സ്വാന്തനസ്‌പര്‍ശവുമായി വി-ഗാര്‍ഡ്; ആംബുലന്‍സുകള്‍ വാങ്ങിനല്‍കുന്ന പദ്ധതിക്ക് തുടക്കമായി

By Web DeskFirst Published Feb 3, 2017, 7:30 AM IST
Highlights

ഇന്ത്യയിലെ പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് കമ്പനിയായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് സന്നദ്ധസംഘടനകള്‍ക്കും ജീവകാരുണ്യ ആശുപത്രികള്‍ക്കും ആംബുലന്‍സുകള്‍ വാങ്ങി നല്‍കുന്നത്.

ഈ പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് അട്ടപ്പാടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് ആദ്യ ആംബുലന്‍സ് കൈമാറി. വി-ഗാര്‍ഡ് ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ആംബുലന്‍സിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. അട്ടപ്പാടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ കെ ടി സണ്ണിയും സെക്രട്ടറി ഷണ്‍മുഖന്‍പിള്ളയും അഡ്മിന്‍ ഡയറക്‌ടര്‍ കെ വിജയനും ചേര്‍ന്നാണ് താക്കോല്‍ ഏറ്റുവാങ്ങിയത്. വി ഗാര്‍ഡ് എംഡി മിഥുന്‍ ചിറ്റിലപ്പിള്ളി, സിഇഒ വി രാമചന്ദ്രന്‍ എന്നിവരും സന്നിഹിതരായിരുന്നു. ഇന്ത്യയിലെ എല്ലാം സംസ്ഥാനങ്ങള്‍ക്കും ആംബുലന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു സംസ്ഥാനത്തിന് കുറഞ്ഞത് ഒരു ആംബുലന്‍സെങ്കിലും ലഭ്യമാക്കുംവിധമാണ് പദ്ധതി നടപ്പാക്കുന്നത്.

വി-ഗാര്‍ഡ് ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ആംബുലന്‍സിന്റെ താക്കോല്‍ദാനം നിര്‍വ്വഹിക്കുന്നു. അട്ടപ്പാടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ കെ ടി സണ്ണിയും സെക്രട്ടറി ഷണ്‍മുഖന്‍പിള്ളയും അഡ്മിന്‍ ഡയറക്‌ടര്‍ കെ വിജയനും ചേര്‍ന്നാണ് താക്കോല്‍ ഏറ്റുവാങ്ങിയത്. വി ഗാര്‍ഡ് എംഡി മിഥുന്‍ ചിറ്റിലപ്പിള്ളി, സിഇഒ വി രാമചന്ദ്രന്‍ എന്നിവരും സന്നിഹിതരായിരുന്നു

ഈ ചുരുങ്ങിയ കാലം കൊണ്ട് കരസ്ഥമാക്കിയ നേട്ടങ്ങളൊക്കെയും തങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ആഹ്ലാദകരമാണെന്ന് വി-ഗാര്‍ഡ് ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി അറിയിച്ചു. ഭാവിയിലും ഏറ്റവും മികവോടെ മുന്നേറാന്‍ തങ്ങള്‍ ശ്രദ്ധവയ്ക്കുമെന്നും വൈവിധ്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിതരണ രംഗം, ഉപഭോക്തൃ സേവനം, സെയില്‍സ് ഫംഗ്ഷന്‍സ് എന്നിവയിലെല്ലാം വലിയ മാറ്റങ്ങള്‍ക്ക് തങ്ങള്‍ ലക്ഷ്യമിട്ട് മുന്നേറുന്നതായും അതിന്റെ നേട്ടങ്ങള്‍ ദൃശ്യമായിത്തുടങ്ങിയതായി വി-ഗാര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ. മിഥുന്‍ കെ ചിറ്റിലപ്പിള്ളി അറിയിച്ചു. ശോഭനമായ ഭാവിയാണ് കമ്പനിയുടെ മുന്നിലുള്ളതെന്ന ആത്മവിശ്വാസത്തോടെ, ഇനിയും ഒരുപാട് നാഴികക്കല്ലുകള്‍ പിന്നിടാനുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതിനെല്ലാം പിന്തുണയും സഹായവും ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഡിസ്ട്രിബ്യൂട്ടേഴ്‌സിനും, ഡീലര്‍മാര്‍ക്കും റീട്ടെയിലേഴ്‌സിനും അദ്ദേഹം നന്ദിയും അറിയിച്ചു. 

click me!