
ദില്ലി: പ്രശസ്ത മാര്‍ക്സിസ്റ്റ് സാമ്പത്തിക വിദഗ്ധനും മുന്‍ പശ്ചിമബംഗാള്‍ ധനമന്ത്രിയുമായ അശോക് മിത്ര അന്തരിച്ചു. 89 വയസ്സായിരുന്നു. 1977 -87 വരെ ബംഗാളിന്‍റെ ധനമന്ത്രി ആയിരുന്നു. ഒടുവില്‍ ആ സമയത്തെ മുഖ്യമന്ത്രി ജോതി ബസുവിനോട് തെറ്റിപ്പിരിഞ്ഞ് പുറത്തുപോവുകയായിരുന്നു.
യു.എന്നിന്‍റെ ഇക്കണോമിക്ക് കമ്മീഷന് മുന്‍പില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കായി പ്രസംഗിച്ചിട്ടുണ്ട്. 1960 കളുടെ ആദ്യ പാദങ്ങളില്‍ വാഷിംഗ്ടണിലെ ഇക്കണോമിക്ക് ഡവലപ്പ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ധ്യാപകനായിരുന്നു. പിന്നീട് കല്‍ക്കട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ പ്രഫസറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു.
ഹിന്ദു ബനാറസ് സര്‍വകലാശാല, ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സ് എന്നിവിടങ്ങളില്‍ നിന്നാണ് അശോക് മിത്ര വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്ന് ഗവേഷണ ബിരുദവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യ ഗൗരി 2008 ല്‍ മരിച്ചു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.