വിയറ്റ്നാം കുരുമുളക് കൃഷി കുറയ്ക്കുന്നു ഇന്ത്യയ്ക്ക് പ്രതീക്ഷകള്‍ വളരുന്നു

By Web DeskFirst Published Apr 25, 2018, 4:35 PM IST
Highlights
  • ലോകത്ത് ഏറ്റവും കൂടുതല്‍ കറുത്ത കുരുമുളക് ഉദ്പാദിപ്പിക്കുന്ന രാജ്യമാണ് വിയറ്റ്നാം

ഹാനോയ്: വിലക്കുറവിനെതുടര്‍ന്ന് കുരുമുളക് കൃഷി 26.7 ശതമാനം വെട്ടിക്കുറയ്ക്കാന്‍ വിയറ്റ്നാം സര്‍ക്കാര്‍ തീരുമാനിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ കറുത്ത കുരുമുളക് ഉദ്പാദിപ്പിക്കുന്ന രാജ്യമാണ് വിയറ്റ്നാം.

ലോക വ്യാപാരത്തിന്‍റെ 60-65 ശതമാനം വരെ വിയറ്റ്നാമിന്‍റെ കൈയിലാണ്. എന്നാല്‍ ഗുണമേന്മ മാനദണ്ഡങ്ങളില്‍ തട്ടി വിയറ്റ്നാം കുരുമുളകിന് ആഗോള വിപണിയില്‍ വിലകിട്ടാതായി. ഇതിനെതുടര്‍ന്നാണ് കൃഷികുറച്ച് നഷ്ടം ലഘൂകരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടീലുണ്ടായത്.  150,000 ഹെക്ടറില്‍ നിന്ന് 110,000 ഹെക്ടറിലേക്കാണ് കുരുമുളക് കൃഷി കുറയ്ക്കാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നത്. ഗുണമേന്മയില്ലാത്ത കുരുമുളകിന്‍റെ കൃഷിയും ശക്തമായി ഇതിലൂടെ നിയന്ത്രക്കുകയാണ് ലക്ഷ്യം.

ഈ നടപടി ഗുണമേന്മയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഇന്ത്യന്‍ കുരുമുളകിന് പ്രതീക്ഷ നല്‍കുന്നതാണ്. യു.എസാണ് ഏറ്റവും കൂടുതല്‍ കുരുമുളക് ഉപയോഗിക്കുന്ന രാജ്യം രണ്ടാം സ്ഥാനത്ത് ചൈനയും. ദീര്‍ഘകാലം ഈ നില തുടരുകയും നല്ല കാലവര്‍ഷം ലഭിക്കുകയും ചെയ്താല്‍ ഇന്ത്യന്‍ കുരുമുളകിന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം വര്‍ദ്ധിക്കും.  

click me!