
ലിജു തോമസിന്റെ സംവിധാനത്തിൽ അർജുൻ അശോകനും അനഘ നാരായണനും മുഖ്യവേഷത്തില്‍ എത്തിയ ഫാമിലി ചലച്ചിത്രമാണ് ‘അൻപോട് കൺമണി’. വളരെ ലളിതമായ ഒരു ജീവിത കഥയാണ് ചിത്രം പറയുന്നത്. നമ്മുടെ ചുറ്റുപാടില്‍ കണ്ട് പരിചിതമായ ഒരു കഥ അനന്യ സുന്ദരമായി നമ്മോട് പറയുകയാണ് ചിത്രം.
നകുലന്‍ എന്ന റോളിലാണ് അര്‍ജുന്‍ അശോകന്‍ എത്തുന്നത്. ഒരു ചെത്തുകല്ല് ബിസിനസുകാരനായ നകുലന്‍റെ വിവാഹത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. അനഘ നാരായണന്‍ ആണ് അര്‍ജുന്‍ അശോകന്‍റെ കഥാപാത്രത്തിന്‍റെ ഭാര്യയായി എത്തുന്നത്. ഏതൊരു വിവാഹിതരായ ദമ്പതികളും നേരിടാവുന്ന പതിവ് ചോദ്യങ്ങളും അതിന്‍റെ വഴിത്തിരിവുകളും, ഒടുക്കം ശുഭമായ ഒരു അന്ത്യവുമാണ് ചിത്രം അനാവരണം ചെയ്യുന്നത്.
ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ലിജു തന്‍റെ രണ്ടാമത്തെ ചലച്ചിത്രത്തില്‍ ലഘുവായ എന്നാല്‍ ഗൗരവമായ പ്രമേയം പ്രക്ഷേകന്‍റെ ഹൃദയത്തെ സ്പര്‍ശിക്കുന്ന രീതിയില്‍ തന്നെ ദൃശ്യവത്കരിച്ചിട്ടുണ്ടെന്ന് പറയാം. പടത്തിന്‍റെ കഥയിലും കഥാപാത്രങ്ങളുടെ പാശ്ചത്തലത്തിലും ഉള്ള ലാളിത്യം ഒരോ ഫ്രൈമിലും കാണാം.
അനീഷ് കൊടുവള്ളിയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഒരു നവ ദമ്പതികള്‍ കടന്നുപോകുന്ന ജീവിത സന്ദര്‍ഭങ്ങളെ മനോഹരമായി കണ്ണിചേര്‍ക്കുന്ന ഒരു തിരക്കഥയാണ് ചിത്രത്തിന്‍റെ ഒരു സുപ്രധാന ഘടകം. കണ്ണൂരിന്‍റെ ഒരു നാട്ടിന്‍ പുറത്ത് നടക്കുന്നതാണ് കഥ പാശ്ചത്തലം.
അർജുൻ അശോകനും അനഘ നാരായണനും പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ അൽത്താഫ് സലിം, മാല പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആന്‍റണി, രജിത മധു, ശ്രീകാന്ത് വെട്ടിയാര്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മികച്ച രീതിയില്‍ തന്നെ ഇവര്‍ ചിത്രത്തിലെ കഥാപാത്രങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നു.
സാമുവൽ എബിയാണ് ചിത്രത്തിന്‍റെ സംഗീതം. ചിത്രത്തിലെ നിര്‍ണ്ണായക ഘട്ടത്തില്‍ വരുന്ന ചിത്ര ആലപിച്ച ഗാനം മനോഹരമാണ്. ഒപ്പം പാശ്ചത്തല സംഗീതവും ചിത്രത്തിന് അനുയോജ്യമായി ഒരുക്കിയിട്ടുണ്ട്. സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഡിറ്റിംഗ് സുനിൽ എസ് പിള്ളയാണ്.
ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രദീപ് പ്രഭാകർ, പ്രിജിൻ ജെസ്സിയ, പ്രൊഡക്ഷൻ കൺട്രോളർ ജിതേഷ് അഞ്ചുമന, മേക്കപ്പ് നരസിംഹ സ്വാമി, വസ്ത്രാലങ്കാരം ലിജി പ്രേമൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ ചിന്റു കാർത്തികേയൻ, കല ബാബു പിള്ള, കളറിസ്റ്റ് ലിജു പ്രഭാകർ, ശബ്ദ രൂപകല്പന കിഷൻ മോഹൻ, ഫൈനൽ മിക്സ് ഹരിനാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സനൂപ് ദിനേശ്, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്സ്, മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ). പ്രൊഡക്ഷൻ മാനേജർ ജോബി ജോൺ, കല്ലാർ അനിൽ, പി ആർ ഒ എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിന്‍റെ അണിയറയില്‍.
കുടുംബത്തോടെ തീയറ്ററില്‍ അസ്വദിക്കാവുന്ന മികച്ചൊരു കുടുംബ ചിത്രമാണ് അന്‍പോട് കണ്‍മണി. സമൂഹികമായി വളരെ പ്രസക്തമായ വിഷയം തന്നെയാണ് ചിരിയും ചിന്തയും സംയോജിപ്പിച്ച് ചിത്രം പ്രേക്ഷകനായി സമ്മാനിക്കുന്നത്.
‘അൻപോടു കൺമണി’ കേരള നിയമസഭ അംഗങ്ങൾക്കായി പ്രത്യേക സ്ക്രീനിംഗ് നടത്തി
ഷെര്‍ലക് ഹോംസ് ഇന്‍ ലോക്കല്‍ വൈബ്; 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്' റിവ്യൂ