സ്റ്റൈൽ, സ്വാഗ് ഗെയിം ആരംഭം, ദുൽഖർ-പെപ്പെ ഷോ; ഐ ആം ഗെയിം റിവ്യൂ

Published : Sep 03, 2026, 03:20 PM IST
i am game trailer reached 5 million views dulquer salmaan

Synopsis

ക്രിക്കറ്റ് വാതുവെപ്പിൻ്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഓൺലൈൻ ബെറ്റിങ്ങും അതിൻ്റെ പിന്നാമ്പുറങ്ങളും ചതികളുമൊക്കെ പ്രമേയമാകുന്ന ചിത്രത്തിൽ പ്രൊമോഷൻ മെറ്റീരിയലുകളിലെങ്ങും കാണാത്ത ഫാൻ്റസി എലമെൻ്റ് കടന്നു വരുന്നുണ്ട്.

തെലുങ്ക് തമിഴ് ചിത്രങ്ങളുമായി തിരക്കിലായിരുന്ന ദുൽഖർ സൽമാൻ്റെ മലയാളി ആരാധകർക്ക് ലഭിച്ച ഹോം കമിങ് ട്രീറ്റ്. ആർഡിഎക്സ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത 'ഐ ആം ഗെയി'മിൽ ആൻ്റണി വർഗീസ് പെപ്പെയും പ്രധാന വേഷത്തിൽ ഉണ്ട്. കിങ് ഓഫ് കൊത്തയ്ക്ക് ശേഷം മൂന്ന് വർഷങ്ങൾക്കിപ്പുറമാണ് ദുൽഖർ മലയാളത്തിൽ ഒരു സിനിമ ചെയ്യുന്നത്. പീക്ക് ആക്ഷൻ- ഫാൻ്റസി സീക്വൻസുകൾ നൽകുന്ന അഡ്രിനാലിൻ റഷ് ആണ് ഒറ്റവാചകത്തിൽ ചിത്രം.

ദുൽഖറിനെ ഒരു അർബൻ മെട്രോപോളിറ്റ്യൻ ഹീറോ ആയി സങ്കല്പിക്കുക പ്രേക്ഷകർക്ക് എളുപ്പമുള്ള കാര്യമാണ്. അദ്ദേഹത്തിൻ്റെ സ്വാഗും സ്റ്റൈലും ആ രീതിയിൽ ഉപയോഗപ്പെടുത്തി ഗ്രിപ്പിങ് ആയ കഥ പറഞ്ഞിരിക്കുകയാണ് നഹാസ്. ക്രിക്കറ്റ് വാതുവെപ്പിൻ്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഓൺലൈൻ ബെറ്റിങ്ങും അതിൻ്റെ പിന്നാമ്പുറങ്ങളും ചതികളുമൊക്കെ പ്രമേയമാകുന്ന ചിത്രത്തിൽ പ്രൊമോഷൻ മെറ്റീരിയലുകളിലെങ്ങും കാണാത്ത ഫാൻ്റസി എലമെൻ്റ് കടന്നു വരുന്നുണ്ട്.

ഹൈദരാബാദിലെ അതി സമ്പന്നനായ ഡാൻ ജോൺ എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. അലസനായ, അച്ഛൻ്റെ മുന്നിൽ മിടുക്കനായി കാണിക്കാൻ ഏതുവിധേനയും പണമുണ്ടാക്കാൻ വാതുവയ്പ്പിനിറങ്ങി പുറപ്പെടുന്ന ഡാന് ഒരപകടം സംഭവിക്കുന്നു. അപകടത്തിൽ നിന്ന് അതിജീവിക്കുന്ന ഡാൻ പക്ഷെ പിന്നീട് കടന്നുപോകുന്നത് സമാനതകളില്ലാത്ത സംഭവങ്ങളിലൂടെയാണ്. സിനിമയുടെ വൈകാരിക പശ്ചാത്തലത്തെ സ്ട്രോങ്ങാക്കി നിർത്തി ഫാൻ്റസി എലമെൻ്റുകളെ ചേർത്തൊരുക്കിയ മാജിക് ആണ് ഐ ആം ഗെയിം. അതുതന്നെയാണ് സാധാരണയൊരു കൊമേഷ്യൽ എൻ്റർടെയ്നറിനപ്പുറം ഐ ആം ഗെയിമിനെ കൊണ്ടുനിർത്തുന്നതും.

ആൻ്റണി വർഗീസിൻ്റെ വിക്കി എന്ന കഥാപാത്രം ദുൽഖറിനൊപ്പം തന്നെ നിൽക്കുന്ന നായകകഥാപാത്രമാണ്. ഡിക്യുവിൽ നിന്ന് ഒട്ടും കുറയാത്ത സ്ക്രീൻ ടൈമും ഈ കഥാപാത്രത്തിനു ലഭിക്കുന്നുണ്ട്. നായകന്മാർക്ക് പോന്ന വില്ലനായി കഥയിൽ നിറഞ്ഞു നിൽക്കുകയാണ് മിഷ്കിൻ്റെ ഡേവിഡ്. കയാദു ലോഹർ, സംയുക്ത വിശ്വനാഥൻ, കതിർ എന്നിവരും പ്രധാന താരങ്ങളായുണ്ട്. ഡാനിൻ്റെ സുഹൃത്തായ വിനയ് ഫോർട്ടിൻ്റെ കഥാപാത്രം എത്തുന്നിടത്തെല്ലാം തിയേറ്ററിൽ ചിരിപടരുന്നുണ്ട്. ജേക്സ് ബിജോയിയുടെ സംഗീതമാണ് സിനിമയെ മൊത്തതിൽ എലവേറ്റ് ചെയ്യുന്നത്. ചമൻ ചാക്കോയുടെ എഡിറ്റിങ് ഐ ആം ഗെയിമിന് പേസ് നിശ്ചയിക്കുന്നു.

സംവിധായകൻ നഹാസ് ഹിദായത്തിന്റെ കഥയ്ക്ക് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്ന് തിരക്കഥയും സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്ന് സംഭാഷണവും രചിച്ചിരിക്കുന്നു. ജിംഷി ഖാലിദിൻ്റെ ക്യാമറയും ചമൻ ചാക്കോയുടെ എഡിറ്റിങ്ങും പ്രേക്ഷകരെ അത്ഭുതപ്പെടുത്തും. അൻപറിവ് മാസ്റ്റേഴ്സ് ആണ് സിനിമയിൽ സംഘട്ടനം ഒരുക്കിയിരിക്കുന്നത്. ഡിക്യു എന്ന താരത്തെയും നടനെയും ഉപയോഗപ്പെടുത്തി നഹാസ് ഒരുക്കിയ മാജിക് ഏതായാലും ഡിക്യു ആരാധകർക്കുള്ള വിഷ്വൽ ട്രീറ്റ് ആകുന്നുണ്ട്. നാടകീയമാകാവുന്ന സന്ദർഭങ്ങളെ കൈയ്യടക്കത്തോടെ കൈകാര്യം ചെയ്ത ഓരോ പ്രകടനങ്ങളെയും അഭിനന്ദിക്കാതെ വയ്യ. ഓണത്തിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ഐ ആം ഗെയിമിൻ്റെ റിലീസ് പിന്നീട് നീട്ടുകയായിരുന്നു. ആ കാത്തിരിപ്പുകളൊന്നും വെറുതെയായില്ല. ഒരു ഫാൻ്റസി ആക്ഷൻ എൻ്റർടെയ്നറിനായി ഐ ആം ഗെയിമിനു ടിക്കറ്റെടുക്കാം.

PREV
Read more Articles on
click me!

Recommended Stories

Toxic Review: ഇത് ടോട്ടൽ യഷ് പാക്കേജ്; 'മുതിർന്നവർക്ക്' വേണ്ടി മാത്രമുള്ള ഒരു ഗീതു മോഹൻദാസ് ചിത്രം
Khalifa REVIEW: ഇനി വരാനുള്ളത് മാമ്പറയ്ക്കൽ അഹ്മദ് അലി; കയ്യടിപ്പിച്ച് പൃഥ്വിയും വൈശാഖും