ഇത് ഉർവശി ഷോ, ടോട്ടൽ എന്‍റര്‍ടെയ്‍നര്‍; 'എൽ ജഗദമ്മ' റിവ്യൂ

Published : Feb 27, 2026, 04:11 PM IST
 L JAGADAMMA EZHAAM CLASS B movie review urvashi

Synopsis

ഉർവശി കേന്ദ്രകഥാപാത്രമാകുന്ന 'എൽ. ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്' ഒരു സമ്പൂർണ്ണ കുടുംബചിത്രമാണ്

ഉർവശിയുടെ ഔട്ട്‌ ആൻഡ് ഔട്ട് കുടുംബചിത്രമാണ് 'എൽ. ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്’. ഉർവശിയുടെ ഭർത്താവ് ശിവാസ് (ശിവപ്രസാദ്) കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ചിത്രം കുടുംബ പ്രേക്ഷകരെ തിയേറ്ററുകളിലേയ്ക്ക് ആകർഷിക്കാൻ പോന്നതാണ്. ഉദ്വേഗജനകമായ നിമിഷങ്ങൾ ഉള്ളപ്പോൾ പോലും ലൈറ്റ് ഹാർട്ടഡ് ആയി കണ്ടു തീർക്കാവുന്ന ഈസി വാച്ച് ആണിത്. ടോട്ടൽ ഉർവശി ഷോ എന്ന് വിശേഷിപ്പിക്കാം ചിത്രത്തെ.

എൽ ജഗദമ്മ എന്ന ഉർവശി കഥാപാത്രം നാട്ടിലെ വട്ടിപ്പലിശക്കാരിയാണ്. തൊഴിലുറപ്പ് മേറ്റ് (mate) ജോലിയും സിനിമയ്ക്കും സീരിയലിനും ഒക്കെ ജൂനിയർ ആർട്ടിസ്റ്റിനെ തരപ്പെടുത്തി കൊടുക്കലും അങ്ങനെ നാട്ടിൽ എന്തൊരു കാര്യവും ജഗദമ്മ അറിഞ്ഞേ നടക്കൂ. വ്യക്തിപരമായി ഉണ്ടാകുന്ന ഒരു പ്രശ്നത്തെ തുടർന്ന് ജഗദമ്മ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം. തിരുവനന്തപുരത്തെ ഗ്രാമാന്തരീക്ഷത്തിൽ സെറ്റ് ചെയ്ത കഥാ പശ്ചാത്തലം പരിചിതമായ പല മുഖങ്ങൾക്കും ഒപ്പം പുതുമുഖങ്ങളുടെ മികച്ച പ്രകടനങ്ങളും കൂടി ചേർന്നതാണ്.

'എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ് ഫസ്റ്റ്' എന്ന സിനിമയുടെ പേരും ഉർവശിയുടെ കേന്ദ്ര കഥാപാത്രവുമാണ് ചിത്രത്തിലെ കൗതുകമെങ്കിൽ ഉർവശിയുടെ പ്രകടനമാണ് കഥയ്ക്കൊപ്പം സിനിമയുടെ നേടുംതൂൺ. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ സാമൂഹികമായ ചില പുനർവായനകൾ ചിത്രം നടത്തുന്നുണ്ട്. ദൃഢമായ കഥാപശ്ചാത്തലം ഉള്ള ചിത്രം ഉർവശിയുടെ പ്രകടനം കൊണ്ട് ഏറ്റവും ആസ്വാദ്യകരമായി പ്രേക്ഷകന് തിയറ്ററിൽ കണ്ടുമടങ്ങാൻ ആകും. ഉർവശിക്കുപുറമേ കലേഷ് രാമാനന്ദ്, വി കെ ബൈജു, ബാലചന്ദ്രൻ ചുള്ളിക്കാട്, ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, പി ആർ പ്രദീപ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാണ്. ശിവാസ് ചെറുതെങ്കിലും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്. ഏറ്റവും ചുരുക്കത്തിൽ പ്രേക്ഷകർക്ക് മനസുകൊണ്ട് കണ്ട് മടങ്ങാവുന്ന ചിത്രമാണ് എൽ ജഗദമ്മ ഏഴാം ക്ലാസ് ബി. 

PREV
Read more Articles on
click me!

Recommended Stories

പട്ടടയിലെ മനുഷ്യരും മൃഗങ്ങളും; 'പെണ്ണും പൊറാട്ടും' റിവ്യു
ചിരിയും ഇമോഷനും സമാസമം; 'സുഖമാണോ സുഖമാണ്' റിവ്യൂ