മാധ്യമലോകത്തിന്റെ പിന്നാമ്പുറങ്ങൾ തേടി 'ഉടുമ്പന്‍ചോല വിഷന്‍'- റിവ്യു

Published : Oct 23, 2026, 02:37 PM IST
Udumbanchola Vision movie review

Synopsis

മാധ്യമലോകത്തെ ഉള്ളറകളും വാർത്തകളുടെ സത്യസന്ധതയും പ്രമേയമാക്കുന്ന ചിത്രമാണ് ഉടുമ്പൻചോല വിഷൻ. സലാം ബുഖാരി സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിൽ മാത്യു തോമസ്, ശ്രീനാഥ് ഭാസി പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത കാര്യമാണ് വാർത്തകൾ. തങ്ങളുടെ ചുറ്റും എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് വാർത്തളിലൂടേയും സോഷ്യൽ മീഡിയകൾ വഴിയും അവർ അറിയുന്നുണ്ട്. എന്നാൽ ഈ വരുന്ന വാർത്തകൾ എല്ലാം സത്യമാണോ? അധികാരികൾക്ക് വേണ്ടിയും നിലനിൽപ്പിന് വേണ്ടിയും വാർത്തകൾ വളച്ചൊടിക്കുകയും തെറ്റിദ്ധാരണ ഉയർത്തുന്ന തരത്തിൽ വാർത്തകൾ മെനഞ്ഞെടുക്കുകയും ചെയ്യുന്നുണ്ടോ? ഈ ചോദ്യങ്ങളുടെ ഒരു ദൃശ്യാവിഷ്കാരം ആണ് 'ഉടുമ്പോൻചോല വിഷൻ'.

സാധാരണ നമുക്ക് ചുറ്റും കാണുന്ന തരത്തിലുള്ളൊരു ലോക്കൽ ചാനലാണ് ഉടുമ്പൻചോല വിഷൻ. ചുരുക്കി പറഞ്ഞാൽ ഉടുമ്പൻചോല എന്ന ​ഗ്രാമപ്രദേശത്തെ ലോക്കൽ ചാനൽ. നല്ല വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കണം എന്ന ഉദ്ദേശത്തോടെ സക്കറിയ എന്ന യുവ മാധ്യമപ്രവർത്തകൻ ആരംഭിച്ച ഈ ചാനൽ നിനച്ചിരിക്കാതെ മാത്യു തോമസ് അവതരിപ്പിക്കുന്ന മിഥുൻ എന്ന ചെറുപ്പക്കാരന്റെ മുന്നിലെത്തുന്നു. വരുമാനമോ ജീവനക്കാരോ ഇല്ലാതെ എല്ലാവരാലും തഴയപ്പെട്ട് കിടന്ന ആ ഉടുമ്പൻചോല വിഷനും മിഥുനും നേരിടേണ്ടി വരുന്ന വെല്ലുവിളി നിറഞ്ഞ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഒപ്പം മാധ്യമലോകത്തെ ഉള്ളറകളിലേക്കും ചിത്രം നമ്മെ കൊണ്ടുപോകുന്നു.

മാത്യു തോമസ്, ശ്രീനാഥ് ഭാസി, മിലിന്ദ് സോമൻ, സിദ്ദിഖ്, ദിലീഷ് പോത്തൻ, സുദേവ് നായർ, അശോകൻ, ബാബുരാജ്, ജിനു ജോസഫ്, വിശാഖ് നായർ, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദിഖ്, ഭഗത് മാനുവൽ, ശ്രിന്ദ, നീന കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇവരെല്ലാവരും അവരവരുടെ ഭാ​ഗങ്ങൾ കൃത്യവും വ്യക്തവുമായി ബി​ഗ്സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. അൻവർ റഷീദിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള സലാം ബുഖാരി സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. അലൻ റോഡ്‌നിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

എ ആൻഡ് ആർ മീഡിയ ലാബ്സിന്റെയും യു.ബി. പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ അഷർ അമീറും റിയാസ് കെ. മുഹമ്മദും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം – വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിംഗ് – വിവേക് ഹർഷൻ സംഗീതം – ഗോപി സുന്ദർ, തിരക്കഥ – അലൻ റോഡ്‌നി, ക്രിയേറ്റീവ് ഡയറക്ടർ, വി.എഫ്.എക്സ്. സൂപ്പർവൈസർ – അഷർ അമീർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷിഹാബ് പരപ്പറമ്പത്ത്, പ്രൊഡക്ഷൻ ഡിസൈൻ – ജോസഫ് നെല്ലിക്കൻ, കോസ്റ്റ്യൂം ഡിസൈൻ – സമീറ സനീഷ്, ആലിയ അഷർ, മേക്കപ്പ് – റോണക്സ് സേവ്യർ, സ്റ്റണ്ട് – കലൈ കിങ്സൺ, മാഫിയ ശശി, തവസി രാജ്, കൊറിയോഗ്രഫി – ഷോബി പോൾരാജ്, ഗാനരചന – വിനായക് ശശികുമാർ, സുഹൈൽ കോയ, ഫൈനൽ മിക്സ് – എം.ആർ. രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ – വിക്കി, പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് ശേഖർ, ലൈൻ പ്രൊഡ്യൂസർമാർ – സിറാസ് എം.പി., സിയാക് ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – കണ്ണൻ ടി.ജി, അസോസിയേറ്റ് ഡയറക്ടർമാർ – അജ്മൽ ഹംസ, അർജുൻ ഗണേഷ്, പബ്ലിസിറ്റി ഡിസൈൻ – സ്പെൽബൗണ്ട് സ്റ്റുഡിയോസ്, പി.ആർ.ഒ. – പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ.

PREV
Read more Articles on
click me!

Recommended Stories

ഇരട്ടവേഷത്തിൽ ഭാസി, സമയം കൊണ്ടൊരു ഫാന്റസി കളി; കൗതുകം നിറച്ച് 'ഒറിജിനൽ'; റിവ്യൂ
JAILER 2 Review: പ്രതീക്ഷ കാത്തോ മുത്തുവേൽ പാണ്ഡ്യനും സംഘവും?