
അഞ്ചു വയസുകാരി പ്യാലിയുടേയും അവളുടെ സഹോദരന്‍ സിയയുടേയും ഹൃദ്യമായ കഥയാണ് 'പ്യാലി' എന്ന ചിത്രം നമ്മുക്കായി നല്‍കുന്നത്. രണ്ട് മണിക്കൂറോളം നീളുന്ന ചിത്രത്തിന് ബബിതയും റിന്നും ചേര്‍ന്നാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കലാസംവിധാനത്തിനും ബാലതാരത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് നേടിയ പ്യാലി വെള്ളിയാഴ്ചയാണ് തീയറ്ററില്‍ എത്തിയത്. പ്രേക്ഷകരുടെ മനം നിറയ്ക്കുന്ന ഒരു മനോഹരമായ കാഴ്ചയാണ് ഈ ചിത്രം നല്‍കുന്നത് എന്ന് ആദ്യ കാഴ്ചയില്‍ തന്നെ പറയാന്‍ സാധിക്കും.
ഒരു കെട്ടിട അപകടത്തില്‍ അമ്മയും അച്ഛനും നഷ്ടപ്പെട്ടവരാണ് പ്യാലിയും അവളുടെ സഹോദരന്‍ സിയയും. പ്യാലിക്ക് വെറും അഞ്ചുമാസം പ്രായമുള്ളപ്പോഴാണ് കശ്മീരില്‍ നിന്നും കേരളത്തില്‍ എത്തിയ അവളുടെ അച്ഛനും അമ്മയും മരിക്കുന്നത്. ഇപ്പോള്‍
പ്യാലിക്ക് എല്ലാം അവളുടെ സഹോദരനാണ്. ട്രാഫിക്ക് ബ്ലോക്കുകളില്‍ സാധനങ്ങള്‍ വിറ്റാണ് പ്യാലിക്ക് ആഹാരത്തിനുള്ള വക അവളുടെ സഹോദരന്‍ സിയ കണ്ടെത്തുന്നത്. പ്രതികൂലമായ സാഹചര്യങ്ങള്‍ ഏറെ ചുറ്റും ഉണ്ടായിട്ടും തങ്ങളുടെ ചെറിയ സന്തോഷങ്ങളില്‍ ജീവിതം തള്ളി നീക്കുന്ന സഹോദരനും സഹോദരിക്കും നാളെയെക്കുറിച്ച് പ്രതീക്ഷകള്‍ ഏറെയാണ്. അതിനൊപ്പം തന്നെ അത്ഭുതകരമായ കലാ നൈപുണ്യം ഒളിച്ചുവച്ചിട്ടുണ്ട് സിയയുടെ കൈയ്യില്‍ എന്നും വ്യക്തമാകുന്നുണ്ട്.
അതേ സമയം തങ്ങളെ ചൂഷണം ചെയ്യുന്ന ഒരു വിഭാഗം ആള്‍ക്കാര്‍ക്കിടയിലാണ് ജീവിതം എന്ന് തിരിച്ചറിയുന്നുണ്ടെങ്കിലും അതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാതെ ഈ കൊച്ചു ജീവിതങ്ങള്‍ ഒതുങ്ങുന്നുണ്ട്. എന്നാല്‍ അപ്രതീക്ഷിത സാഹചര്യങ്ങള്‍ ഇവരെ തെരുവിലേക്ക് ഇറങ്ങാന്‍ കാരണമാകുന്നു. എന്നാല്‍ അവിടെ അവര്‍ അതിജീവനത്തിന്‍റെ തുരുത്തിലേക്ക് എങ്ങനെ പല പ്രതിസന്ധികള്‍ കടന്ന് എത്തുന്നു എന്നതാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ സംവിധായകര്‍ അവതരിപ്പിക്കുന്നത്.
Pyali Movie : എന്തുകൊണ്ട് 'പ്യാലി'യുടെ നിര്‍മ്മാണ പങ്കാളിയായി? ദുല്‍ഖറിന്‍റെ മറുപടി
കുട്ടികളിലെ സര്‍ഗാത്മകതയും കഴിവുകളും ഏതൊരു പ്രതികൂല സാഹചര്യത്തിലും ലോകത്തിന് മുന്നില്‍ ചിറക് വിരിക്കും എന്ന വലിയ സന്ദേശമാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പ്യാലിയായി എത്തുന്ന ബാര്‍ബി ശര്‍മ്മ എന്ന കൊച്ചുമിടുക്കിയുടെ പ്രകടനം പ്രേക്ഷകരുടെ മനം കീഴടക്കുന്നതാണ്. സിയയായി എത്തുന്ന ജോര്‍ജ് ജേക്കബിന്‍റെ പ്രകടനവും എടുത്തുപറയേണ്ടതാണ്. ഒരു ഘട്ടത്തില്‍ പ്രേക്ഷകരുടെ കണ്ണീല്‍ ഈറനണിയിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്നു.
ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെല്ലാം ചിത്രത്തിന്‍റെ ഒരോഘട്ടത്തിലും വളരെ മികച്ച പ്രകടനമാണ് നടത്തുന്നത്. ഒരു അതിഥി വേഷത്തില്‍ ഉണ്ണിമുകുന്ദനും ചിത്രത്തില്‍ പ്രത്യേക്ഷപ്പെടുന്നുണ്ട്.
ദുൽഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും അതുല്യനടൻ എൻ എഫ് വർഗീസിന്റെ സ്‍മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്ചേഴ്‌സും ചേർന്നാണ് പ്യാലി നിർമ്മിച്ചിരിക്കുന്നത്. കുട്ടികളുടെ മനസ് കീഴടക്കുന്ന ഹൃദയ സ്പര്‍ശിയായ ചിത്രം എടുത്തതില്‍ നിര്‍മ്മാതാക്കള്‍ക്ക് അഭിമാനിക്കാം.
ഹിന്ദി പാശ്ചാത്തലമുള്ള രണ്ട് കുട്ടികളുടെ കേരളത്തിലെ ജീവിതം പകര്‍ത്തുന്ന ഈ ചിത്രം കളര്‍ഫുള്ളായി തന്നെ സംവിധായകര്‍ സ്ക്രീനില്‍ എത്തിക്കുന്നുണ്ട് ഇതിന് ജിജു സണ്ണിയുടെ ഛായാഗ്രഹണം ചിത്രത്തിന് മുതല്‍ക്കൂട്ടാക്കുന്നു. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ദീപു ജോസഫാണ്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്‍റെ സംഗീതം, അന്യഭാഷ വരികള്‍ അടക്കം വളരെ മികച്ച നിലയില്‍ തന്നെ പ്രശാന്ത് പിള്ള ചിത്രത്തിനായി ചിട്ടപ്പെടുത്തിയിരിക്കുന്നു.
രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ഗീവര്‍ തമ്പിയാണ് പ്രൊജക്ട് ഡിസൈനര്‍. കലാസംവിധാനം സുനില്‍ കുമാരന്‍, സ്റ്റില്‍സ് അജേഷ് ആവണി, വസ്ത്രാലങ്കാരം സിജി തോമസ്, മേക്കപ്പ് ലിബിന്‍ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിഹാബ് വെണ്ണല, പിആര്‍ഒ പ്രതീഷ് ശേഖർ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, നൃത്ത സംവിധാനം നന്ദ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.
Pyali : സാഹോദര്യത്തിന്റെ സൗന്ദര്യം നിറച്ച് 'പ്യാലി'യിലെ 'മാൻഡോ' ആനിമേഷൻ സോംഗ് പുറത്തിറങ്ങി
Pyali : 'ദുൽഖറിന്റെ വാപ്പയോട് പറയട്ടെ 'പ്യാലി'യെ ദുൽഖറിനെകൊണ്ട് കെട്ടിക്കാൻ'; കൗതുകമുണർത്തി ടീസർ