ചിത്രം ജൂലൈ 8ന് പ്രേക്ഷകർക്ക് മുന്നിലെത്തും.
നവാഗതരായ ബിബിത- റിൻ ദമ്പതികള്‍ സംവിധാനം ചെയ്യുന്ന 'പ്യാലി'യുടെ (Pyali) ടീസർ പുറത്ത്. ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്. രസകരമായൊരു ചിത്രമായിരിക്കും 'പ്യാലി' എന്നാണ് ടീസർ ഉറപ്പുനൽകുന്നത്. ബബിത- റിൻ ദമ്പതിമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ചിത്രം ജൂലൈ 8ന് പ്രേക്ഷകർക്ക് മുന്നിലെത്തും.
ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസാണ് ചിത്രം അവതരിപ്പിക്കുക. അനശ്വര നടൻ എൻ എഫ് വര്‍ഗീസിന്റെ മകള്‍ സോഫിയ വര്‍ഗീസാണ് ചിത്രത്തിന്റെ നിര്‍മാണം. എൻ എഫ് വര്‍ഗീസ് പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. സാഹോദര്യ സ്‍നേഹമാണ് പ്യാലിയെന്ന ചിത്രത്തിന്റെ ഇതിവൃത്തം. കേന്ദ്രകഥാപാത്രത്തിന്റെ സഹോദരനായി ജോര്‍ജ് ജേക്കബ് അഭിനയിക്കുന്നു.
ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 'വിസാരണ', 'ആടുകളം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആടുകളം മുരുഗദോസും 'പ്യാലി'യില്‍ പ്രധാന കഥാപാത്രമായുണ്ട്. ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് 'പ്യാലി'യെന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ.
'ന്നാ താൻ കേസ് കൊട്' റിലീസ് പ്രഖ്യാപിച്ചു
കുഞ്ചാക്കോ ബോബനെ (Kunchacko Boban) നായകനാക്കി എത്തുന്ന ‘ന്നാ താന്‍ കേസ് കൊട്’ (Nna Thaan Case Kodu) എന്ന ചിത്രത്തിന്റെ റിലാസ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്തത്. 'ഓഗസ്റ്റ് 12 മുതൽ ..ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ഒരു ഒന്നൊന്നര കേസ് ഈ കള്ളന്റെ വക', എന്നാണ് റിലീസ് പങ്കുവച്ച് താരം കുറിച്ചത്.
Shine Tom Chacko : മാധ്യമങ്ങളെ കണ്ട് 'മിന്നൽ ഓട്ടം' ഓടി ഷൈന്‍ ടോം ചാക്കോ ! വീഡിയോ
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫെബ്രുവരി 26നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം ഷെര്‍ണിയുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു.
