Latest Videos

ഫൺ- ഫാമിലി എന്റർടെയ്നർ, ഭരതനാട്യം കളിച്ച് സ്കോർ ചെയ്ത് ഷൈൻ- 'ഡാൻസ് പാർട്ടി' റിവ്യു

By Web TeamFirst Published Dec 1, 2023, 2:22 PM IST
Highlights

ഷൈൻ ടോം ചാക്കോ-ശ്രീനാഥ് ഭാസി- വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ടികൊട്ട് മലയാള സിനിമയിലെ മറ്റൊരു മികച്ച കോമ്പോയ്ക്ക് വഴി തെളിയിക്കുന്നു.

ർമത്തിന്റെ മോമ്പൊടിയോടെ സോഹൻ സീനുലാൽ സംവിധാനം ചെയ്ത ചിത്രമാണ് 'ഡാൻസ് പാർട്ടി'. സിനിമയൊരു ഡാൻസ് ബേയ്സ്ഡ് ആണെന്ന് പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമായിരുന്നുവെങ്കിലും ഫൺ-ഫാമിലി എന്റർടെയ്നർ ആണിതെന്ന് ഒറ്റവാക്കിൽ പറയാം. ഇതുവരെ കണ്ടിട്ടില്ലാത്ത ഷൈൻ ടോം ചാക്കോ-ശ്രീനാഥ് ഭാസി- വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ടികൊട്ട് മലയാള സിനിമയിലെ മറ്റൊരു മികച്ച കോമ്പോയ്ക്ക് വഴി തെളിയിക്കുന്നത് കൂടിയാണ്. 

അനിക്കുട്ടൻ(വിഷ്ണു ഉണ്ണികൃഷ്ണൻ), മിൽട്ടൺ(ജൂഡ് ആന്റണി), സജീവൻ(ഫുക്രു), സുകു(പാഷാണം ഷാജി), അനിത(ശ്രദ്ധ ​ഗോകുൽ), പ്രയാ​ഗ, ​ഗോപൻ(ഷൈൻ ടോം ചാക്കോ), ബോബൻ(ശ്രീനാഥ് ഭാസി) എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഒരു ഡാൻസ് പ്രോ​ഗ്രാമോടെ ആണ് സിനിമ തുടങ്ങുന്നത്. കേന്ദ്ര കഥാപാത്രമായ അനിക്കുട്ടന്റെ പ്രണയവും ഡാൻസും സൗഹൃദവും ആണ് സിനിമ പറയുന്നത്. സൗഹൃദം കാരണം ഉണ്ടാകുന്ന പൊല്ലാപ്പും അത് ഒതുക്കി തീർക്കാനുള്ള പരക്കം പാച്ചിലുമാണ് ഡാൻസ് പാർട്ടിയുടെ പ്രമേയം. തനത് കലയായ കൈകൊട്ടി കളി ചിത്രത്തിലെ ഒരു പ്രധാന ഘടകമാണ്. 

പാട്ടുകൾ ആണ് ചിത്രത്തിലെ ഹൈലൈറ്റുകളില്‍ ഒന്ന്. രാഹുൽ രാ​ജ്, ബിജിബാൽ, വി3കെ എന്നിവർ സം​ഗീതം നൽകിയ ​ഗാനങ്ങളാണിവ. പ്രേക്ഷകരെ ഇരുന്നിടത്ത് നിന്നും ‍ഡാൻസ് കളിപ്പിക്കാൻ ഉതകുന്നവയാണ് എല്ലാം. ഷൈനിന്റെ അസാദ്യ ഭാരതനാട്യം ആണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. ഷൈൻ ടോമിന്റെ നൃത്തം കണ്ട് ചിരിക്കൊപ്പം തന്നെ വൻ കയ്യടി തിയറ്ററുകളിൽ ഉയർന്ന് കേട്ടു. അഭിനേതാക്കൾ എല്ലാം അവരവരുടെ ഭാ​ഗങ്ങൾ അതി ​ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.  ശ്രീനാഥ് ഭാസി- വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിന്റെയും പാഷാണം ഷാജിയുടെയും ത​ഗ് സംഭാഷണങ്ങൾ പ്രേക്ഷകർക്ക് ചിരിവിരുന്ന് ഒരുക്കുന്നവയാണ്. 

ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് വി സാജനാണ്. ആർട്ട്‌ - സതീഷ് കൊല്ലം, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റും - അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ഡാൻ ജോസ് , പ്രൊഡക്ഷൻ കണ്ട്രോളർ - സുനിൽ ജോസ്, മധു തമ്മനം, കോ ഡയറക്ടർ - പ്രകാശ് കെ മധു, പ്രൊജക്ട് കോർഡിനേറ്റർ -ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ- മാത്യു ജെയിംസ്, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, പി.ആർ സ്ട്രാറ്റജി & മാർക്കറ്റിംഗ് - കണ്ടന്റ് ഫാക്ടറി മീഡിയ എൽഎൽപി, പിആർ & മാർക്കറ്റിം​ഗ്- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പി.ആർ. ഒ- എ. എസ്. ദിനേശ്, വാഴൂർ ജോസ്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണം ചെയ്തത്.

ഷാരൂഖിന് നേടാനാകാത്തത്, ബി ടൗൺ ബുക്കിങ്ങിൽ ഒന്നാമൻ ആ ഹിന്ദി പതിപ്പ് ചിത്രം, 'അനിമൽ' റെക്കോഡിടുമോ?

click me!