'ഉസ്‍കൂളിലെ ഉണ്ണികള്‍'; 'ആപ്പ് കൈസേ ഹോ'യിലെ ഗാനമെത്തി

Published : Feb 27, 2025, 10:08 PM IST
'ഉസ്‍കൂളിലെ ഉണ്ണികള്‍'; 'ആപ്പ് കൈസേ ഹോ'യിലെ ഗാനമെത്തി

Synopsis

ലൗ ആക്ഷൻ ഡ്രാമ, പ്രകാശം പറക്കട്ടെ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ ഒരുക്കിയ ചിത്രം

ധ്യാന്‍ ശ്രീനിവാസന്‍റെ തിരക്കഥയില്‍ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ആപ്പ് കൈസേ ഹോ. നാളെയാണ് ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഉസ്കൂളിലെ ഉണ്ണികള്‍ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അനില്‍ ലാല്‍ ആണ്. ഈണമിട്ടിരിക്കുന്നതും ആലാപനവും വര്‍ക്കി. ലൗ ആക്ഷൻ ഡ്രാമ, പ്രകാശം പറക്കട്ടെ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ ഒരുക്കിയ ചിത്രമാണ് 'ആപ്പ് കൈസേ ഹോ'. ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിനും അംജതും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് എത്തുന്നുവെന്നതും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. അജു വർഗീസ്, രമേശ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യ ദര്‍ശന്‍, ഡോണി ഡാർവിൻ, ജൂഡ് ആന്റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്, തന്‍വി റാം, വീണ, വിജിത തുടങ്ങിയ നീണ്ട താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

ഡോൺ വിൻസെന്റും വർക്കിയും ചേർന്നാണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ആനന്ദ് മധുസൂദനൻ ആണ്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റിംഗ് വിനയന്‍ എം ജെ, കലാസംവിധാനം അസീസ് കരുവാരക്കുണ്ട്, മേക്കപ്പ് വിപിന്‍ ഓമശ്ശേരി, കോസ്റ്റ്യൂം ഡിസൈന്‍ ഷാജി ചാലക്കുടി, പി ആർ ഒ മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്.

ALSO READ : ശ്രീനാഥ് ഭാസി നായകന്‍; 'കള്ളന്‍' ഫസ്റ്റ് ലുക്ക് പുറത്തെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്