Pushpa Movie Song| സിത്താരയുടെ ശബ്ദത്തില്‍ 'പുഷ്പ'യിലെ സാമി ​ഗാനം; 'മല്ലു അർജുൻ' പൊളിച്ചുവെന്ന് ആരാധകർ

Web Desk   | Asianet News
Published : Oct 28, 2021, 11:32 AM ISTUpdated : Oct 28, 2021, 11:33 AM IST
Pushpa  Movie Song| സിത്താരയുടെ ശബ്ദത്തില്‍ 'പുഷ്പ'യിലെ സാമി ​ഗാനം; 'മല്ലു അർജുൻ' പൊളിച്ചുവെന്ന് ആരാധകർ

Synopsis

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. 

തെന്നിന്ത്യൻ സിനിമാ(south indian movie) പ്രേക്ഷകർ ഏറെ ആ​കാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ(allu arjun) ചിത്രമാണ് 'പുഷ്പ'(pushpa). ചിത്രത്തിന്റേതായി പുറത്തുവരുന്ന വാർത്തകൾക്ക് ഏറെ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിലെ സാമി ​ഗാനത്തിന്റെsong) ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

സിത്താരയാണ് ​ഗാനത്തിന്റെ മലയാളം വെർഷൻ ആലപിച്ചിരിക്കുന്നത്. സിജു തുറവൂരിന്റെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ദേവി ശ്രി പ്രസാദാണ്. ​ഗാനം പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ മികച്ച പ്രതികരണമാണ് വിവിധ കോണുകളിൽ നിന്നും ലഭിക്കുന്നത്. 

ചിത്രത്തിന്റെ ആദ്യ ഭാ​ഗം 2021 ഡിസംബർ 17നാണ് തിയറ്ററുകളിൽ എത്തുക. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായിട്ടാണ് നടന്‍ ഫഹദ് ഫാസില്‍ എത്തുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിയ്ക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി പ്രവൃത്തിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

PREV
Read more Articles on
click me!

Recommended Stories

പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി
തെലുങ്ക് പടത്തിൽ തകർപ്പൻ ​ഡാൻസുമായി അനശ്വര രാജൻ; 'ചാമ്പ്യൻ' ഡിസംബർ 25ന് തിയറ്ററിൽ