ഗോപി സുന്ദറിന്റെ സം​ഗീതം; 'ഫെയ്സസി'ലെ മനോഹര പ്രണയ​ഗാനം റിലീസ് ചെയ്തു

Published : Mar 04, 2026, 07:48 AM IST
 faces

Synopsis

ശ്രീ അങ്കാളമ്മൻ ഫിലിംസിന്റെ ബാനറിൽ മുരുകേശൻ, റോച്ച് ആരോക്യരാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് 'ഫെയ്‌സസ്'. നവാഗതനായ നീലേഷ് ഇ കെ യാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ലേഷ് രാമാനന്ദും, ഹന്നാ റെജി കോശിയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് ത്രില്ലർ ഫെയ്സസിലെ മനോഹര ​ഗാനം റിലീസ് ചെയ്തു. ബി കെ ഹരിനാരായണൻ എഴുതി വരികൾക്ക് സം​ഗീതം നൽകിയത് ഗോപി സുന്ദർ ആണ്. അദ്വൈത പത്മകുമാർ ആണ് ആലാപനം. ചിത്രം മാർച്ച്‌ 6ന് തീയേറ്ററുകളിൽ എത്തും.

ശ്രീ അങ്കാളമ്മൻ ഫിലിംസിന്റെ ബാനറിൽ മുരുകേശൻ, റോച്ച് ആരോക്യരാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് 'ഫെയ്‌സസ്'. നവാഗതനായ നീലേഷ് ഇ കെ യാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുമൻ സുദർശനനും, നീലേഷും ചേർന്ന് കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നു. സരയു, അർജുൻ ഗോപാൽ, ശിവജി ഗുരുവായൂർ, RJ വിജിത, ബിറ്റോ ഡേവിസ്, മറീന മൈക്കിൾ, ലാലി, TS സുരേഷ് ബാബു, ജയ കുറുപ്പ്, നിത പ്രോമി, നൗഫൽ ഹുസൈൻ, ആവണി അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിൽ മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ഹൃദയം, വർഷങ്ങൾക്ക് ശേഷം തുടങ്ങി അനേകം സിനിമകളിലൂടെ പ്രേക്ഷകരുടെ മനസുകളിൽ കയറി കൂടിയ കലേഷ് നായക വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഫെയ്‌സസിന് ഉണ്ട്. കോളിൻസ് ജോസ് ഛായാഗ്രഹണം നിർവഹിക്കുന്നു, മനു ഷാജുവാണ് എഡിറ്റർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കിരൺ വേണുഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ - ജബ്ബാർ മതിലകം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - നൗഫൽ ഹുസൈൻ, കലാ സംവിധാനം - സജിത്ത് മുണ്ടയാട്, മേക്കപ്പ് - റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം - മെർലിൻ ലിസബെത്, സംഘട്ടനം - ബ്രൂസ്‌ലീ രാജേഷ്, അഡിഷണൽ സ്ക്രീൻപ്ലേ - നൗഫൽ ഹുസൈൻ, ഫാബി ആന്റണി, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ, സ്റ്റീൽസ്- ഹാരിസ് സൈനുദ്ധീൻ, പോസ്റ്റർ ഡിസൈൻ - മാ മി ജോ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV
Read more Articles on
click me!

Recommended Stories

'കാൻസർ വേദ​നയിലും ചിരിക്കാൻ പഠിപ്പിച്ച ചേച്ചി' എന്ന് പോസ്റ്റ്; 'ഇതിൽ കൂടുതൽ എന്തെനിക്ക് വേണ'മെന്ന് റിമി ടോമി
3 മിനിറ്റ് 22 സെക്കന്റിലൊരു സിനിമാനുഭവം, പാടിയത് എഐ ! ശ്രദ്ധേനേടി ജേക്കബ് ബ്രദേഴ്സിന്റെ 'ദ ക്വീൻ'