ശ്രദ്ധനേടി പ്രണവിന്റെ 'ഹൃദയ'ഗാന ടീസര്‍; മോഹൻലാൽ -ശ്രീനിവാസൻ കോംമ്പോ ഓർമവരുന്നെന്ന് ആരാധകർ

Web Desk   | Asianet News
Published : Oct 23, 2021, 07:59 PM ISTUpdated : Oct 23, 2021, 10:04 PM IST
ശ്രദ്ധനേടി പ്രണവിന്റെ 'ഹൃദയ'ഗാന ടീസര്‍; മോഹൻലാൽ -ശ്രീനിവാസൻ കോംമ്പോ ഓർമവരുന്നെന്ന് ആരാധകർ

Synopsis

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഹൃദയം'. 

പ്രണവ് മോഹന്‍ലാലിനെ (Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹൃദയം'(Hridayam). ചിത്രത്തിന്റേതായി പുറത്തുവരുന്ന വാർത്തകൾക്ക് പ്രേക്ഷകരും ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ​ ഗാനത്തിന്റെ(song) ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒക്ടോബര്‍ 25ന് ഗാനം റിലീസ് ചെയ്യും. 

'ദർശന...' എന്ന ​ഗാനത്തിന്റെ ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. പിന്നണിയിൽ പ്രവർത്തിച്ചവരെയും ​ഗാനത്തിന്റെ ഷൂട്ടിങ്ങും ഉൾക്കൊള്ളിച്ചുള്ളതാണ് ടീസർ. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. മോഹൻലാൽ -ശ്രീനിവാസൻ കോംമ്പോ ഓർമവരുന്നെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. 

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഹൃദയം'. പക്ഷേ പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് 'ഹൃദയ'ത്തിന്‍റെ സംഗീത സംവിധായകന്‍. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. 

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്.

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനാവുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍'; പുതിയ ഗാനം എത്തി
പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി