Thallumaala Song : മാസ് ലുക്കിൽ ടൊവിനോ; 'തല്ലുമാല' മണവാളന്‍ തഗ് പ്രൊമോ സോം​ഗ്

Published : Aug 10, 2022, 09:19 PM ISTUpdated : Aug 10, 2022, 09:24 PM IST
Thallumaala Song : മാസ് ലുക്കിൽ ടൊവിനോ; 'തല്ലുമാല' മണവാളന്‍ തഗ് പ്രൊമോ  സോം​ഗ്

Synopsis

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം ഓ​ഗസ്റ്റ് 12ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രമാണ് 'തല്ലുമാല'. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം ഓ​ഗസ്റ്റ് 12ന് പ്രേക്ഷകർക്ക് മുന്നിലെത്തും. റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ചിത്രത്തിലെ പ്രൊമോ  സോം​ഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

മണവാളന്‍ തഗ് എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ദബ്സിയും സാ യും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മൂന്ന് മിനിറ്റും 27 സെക്കന്റും ദൈര്‍ഘ്യമുള്ള ഗാനം മ്യൂസിക് 247 എന്ന ചാനല്‍ വഴിയാണ് റിലീസ് ചെയ്തിരിക്കുന്നത്.  മലബാര്‍ സ്ലാങ്ങിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

"കേരളത്തിൽ യൂത്തിന് ഇടയിൽ ട്രെൻഡ് സ്റ്റേറ്റർ ആകാൻ പോവുന്ന പടം..തല്ലുമാല, വരാൻ പോകുന്നത് ഒരു കളർഫുൾ ഐറ്റം തന്നെന്ന് ഓരോ പാട്ടുകൾ കഴിയുമ്പോഴും  തെളിയിക്കുന്നു. ടൊവിനോയുടെ ഒരു കരിയർ ബെസ്റ്റ് പെർഫോമൻസ് തന്നെ പ്രതീക്ഷിക്കാം, പ്രേമം സിനിമക്ക് ശേഷം യുവാക്കൾക് ഇടയിൽ അടുത്ത ട്രെൻഡ് ആകുവാൻ പോകുന്ന ഫിലിം ആയിരിക്കും", എന്നിങ്ങനെയാണ് പാട്ടിന് താഴെ വരുന്ന കമന്റുകൾ. 

അതേസമയം, ഇന്നാണ് തല്ലുമാലയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചത്. ബുക്കിങ് തുടങ്ങി മണിക്കൂറുകള്‍ക്കുളില്‍ തന്നെ റിലീസ് ദിവസത്തെ ടിക്കറ്റുകള്‍ മിക്കതും വിറ്റുപോയെന്നാണ് റിപ്പോർട്ടുകൾ. ടൊവിനോ തോമസിനൊപ്പം ഷൈന്‍ ടോം ചാക്കോയും കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.  ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ,

Thallumala : തല്ലുകൾ കോർത്തിണക്കിയൊരു ലിറിക് വീഡിയോ; ടൊവിനോയുടെ 'തല്ലുമാല' പാട്ടെത്തി

ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് പുതിയ പ്രോജക്റ്റിന്‍റെ നിര്‍മ്മാണം. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ്‌ മങ്ക്സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. പിആർഒ- എ എസ് ദിനേശ്.

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്