മണവാളന്‍ വസീം ആയി ടൊവിനോയും വോഗ്ലര്‍ ബീത്തുവായി കല്യാണിയും എത്തുന്ന ചിത്രം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യും. 

ഖാലിദ് റഹ്മാന്‍ (Khalid Rahman) സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'തല്ലുമാല' (Thallumala). ടൊവിനോ തോമസ് (Tovino Thomas), ഷൈന്‍ ടോം ചാക്കോ (Shine Tom Chacko), കല്യാണി പ്രിയദര്‍ശന്‍ (Kalyani Priyadarshan) എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ചിത്രത്തിലെ തല്ലുകളുടെ സീനുകൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഹൃത്വിക് ജയകിഷ്, നേഹ ഗിരീഷ്, ഇഷാൻ സനിൽ, തേജസ് കൃഷ്ണ, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. മണവാളന്‍ വസീം ആയി ടൊവിനോയും വോഗ്ലര്‍ ബീത്തുവായി കല്യാണിയും എത്തുന്ന ചിത്രം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യും. 

ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിക് അബുവിന്‍റെ നിര്‍മ്മാണത്തില്‍ മുഹ്‍സിന്‍ പരാരി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രോജക്റ്റ് ആണിത്. രണ്ട് വര്‍ഷം മുന്‍പായിരുന്നു ഈ പ്രഖ്യാപനം. എന്നാല്‍ പിന്നീട് അപ്‍ഡേറ്റുകളൊന്നും എത്തിയിരുന്നില്ല.

Thallumaala Paattu - Lyric Video| Thallumaala| Tovino Thomas| Khalid Rahman|Ashiq Usman|Vishnu Vijay

ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് പുതിയ പ്രോജക്റ്റിന്‍റെ നിര്‍മ്മാണം. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ്‌ മങ്ക്സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. വാർത്താ പ്രചരണം എ എസ് ദിനേശ്.

Thallumaala : ട്രെയ്‍ലറിലെ അടി ഒറിജിനല്‍! തല്ലുമാല ബിഹൈന്‍ഡ് ദ് സീന്‍ പങ്കുവച്ച് ടൊവിനോ