'മോളിവുഡ് വിദ്യാ ബാലൻ, വൻ ലുക്ക്'; കലക്കൻ ഐറ്റം ഡാൻസ്, ഞെട്ടിച്ച് രജിഷ വിജയൻ, പിന്തുണയും വിമർശനവും

Published : Jan 10, 2026, 07:58 AM IST
 rajisha vijayan

Synopsis

നടി രജിഷ വിജയൻ 'മസ്തിഷ്ക മരണം' എന്ന ചിത്രത്തിനായി ചെയ്ത ഐറ്റം ഡാൻസ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കൃഷാന്ദ് സംവിധാനം ചെയ്യുന്ന ഈ സയൻസ് ഫിക്ഷൻ ചിത്രത്തിലെ "കോമള താമര" എന്ന ഗാനത്തിൽ ഗ്ലാമറസ് വേഷത്തിലാണ് രജിഷ എത്തുന്നത്.

ലയാളികൾക്ക് ഏറെ സുപരിചിതയാണ് രജിഷ വിജയൻ. അവതാരകയായി കരിയർ ആരംഭിച്ച രജിഷ, അനുരാ​ഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് ബി​ഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ജൂൺ അടക്കമുള്ള ഒട്ടനവധി സിനിമകളിലൂടെ നടി തന്റെ സ്ഥാനം ഊട്ടി ഉറപ്പിച്ചു. മലയാളത്തിന് പുറമെ ഇതര ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ച രജിഷയുടെ ഒരു ഐറ്റം ഡാൻസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

മസ്തിഷ്ക മരണം എന്ന ചിത്രത്തിലേതാണ് ഈ ഐറ്റം ഡാൻസ്. "കോമള താമര" എന്ന് തുടങ്ങുന്ന ​ഗാന രം​ഗത്ത് ഇതുവരെ കാണാത്ത ​ഗ്ലാമറസ് ലുക്കിലാണ് രജിഷ വിജയൻ എത്തിയിരിക്കുന്നത്. സിമ്പിൽ ഓർണമെൻസിനൊപ്പം ചുവന്ന ചോളി ബ്ലൗസും സ്കേർട്ടും ആണ് താരത്തിന്റെ വേഷം. ​ഗാനം പുറത്തുവന്നതിന് പിന്നാലെ നടിയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് കമന്റുകളിടുന്നത്.

"മലയാളത്തിൽ വീണ്ടും ഐറ്റം സോങ് തിരിച്ചു വരുന്നു, മലയാളത്തിന്റെ വിദ്യബാലൻ, ഇത് അല്പം കടന്നു പോയി, രജിഷ വിജയൻ വൻ കിടു ലുക്ക്, റീലുകൾ ഭരിക്കാൻ പോവുന്ന ഐറ്റം, 2026 തുടക്കം തന്നെ രജിഷ തൂക്കി", എന്നിങ്ങനെ പോകുന്നു കമന്റുകൾ. വർക്കി എഴുതിയ ഈ ​ഗാനം ആലപിച്ചിരിക്കുന്നത് പ്രണവം ശശി ആണ്. സംവിധായകൻ കൃഷാന്ദ് സംവിധാനം ചെയ്ത ചിത്രമാണ് മസ്തിഷ്ക മരണം. അദ്ദേഹം തന്നെയാണ് രചനയും നിർവഹിച്ചിരിക്കുന്നത്.

സയൻസ് ഫിക്ഷൻ ചിത്രമാണ് മസ്തിഷ്ക മരണം. 2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. 2046ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്‌ചാത്തലത്തിലാണ്‌ കഥ. നിരഞ്ച് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

PREV
Read more Articles on
click me!

Recommended Stories

സംഗീതജ്ഞർക്കായി 'യുഗ മിക്സ് 2026' കൊച്ചിയിൽ അരങ്ങേറും
'താരസുകി റാം..'; മോഹൻ ജി- റിച്ചാർഡ് ഋഷി കൂട്ടുകെട്ടിലെ പാൻ ഇന്ത്യൻ ചിത്രം 'ദ്രൗപതി 2'ലെ ഗാനം എത്തി