ഗായകനായി ധ്രുവ് വിക്രം; 'ആദിത്യ വര്‍മ്മ'യിലെ സോംഗ് ടീസര്‍ പുറത്തിറങ്ങി

Published : Aug 14, 2019, 11:31 AM IST
ഗായകനായി ധ്രുവ് വിക്രം; 'ആദിത്യ വര്‍മ്മ'യിലെ സോംഗ് ടീസര്‍ പുറത്തിറങ്ങി

Synopsis

വിജയ് ദേവരകൊണ്ട നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ആദിത്യ വര്‍മ്മ

ചിയാൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രം നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് 'ആദിത്യ വര്‍മ്മ'. ഗിരീസയ്യ സംഗീതം നൽകിയ ചിത്രത്തിലെ സോംഗ് ടീസര്‍ പുറത്തിറങ്ങി. ധ്രുവ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വിജയ് ദേവരകൊണ്ട നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ആദിത്യ വര്‍മ്മ. അര്‍ജുന്‍ റെഡ്ഡിയുടെ സഹസംവിധായകനായിരുന്ന ഗിരീസായ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തെ വര്‍മ്മ എന്ന പേരില്‍ ഇതേ ചിത്രം ബാല സംവിധാനം ചെയ്തിരുന്നു. എന്നാൽ ചിത്രത്തിന്റെ ഫൈനല്‍ കോപ്പിയില്‍ തങ്ങള്‍ തൃപ്‌തരല്ലെന്നും അതിനാല്‍ ചിത്രം റിലീസ്‌ ചെയ്യുന്നില്ലെന്നും നിര്‍മ്മാതാക്കളായ ഇ 4 എന്റര്‍ടെയ്‌ന്‍മെന്റ്‌ അറിയിച്ചതോടെ ചിത്രത്തിൽനിന്ന് ബാല പിൻമാറുകയായിരുന്നു. ബനിത സന്ധുവാണ് ആദിത്യ വര്‍മ്മയിൽ ധ്രുവിന്റെ നായികയായി വേഷമിടുന്നത്. 

PREV
click me!

Recommended Stories

മിൻമിനിയുടെ തിരിച്ചുവരവ്; 'സ്പാ'യിലെ ഹൃദയവതി എത്തി, ഏറ്റെടുത്ത് മലയാളികൾ
ഗായകരുടെ പ്രതിഫലം മാത്രമല്ല, ഉദിച്ചുയരലും കെട്ടടങ്ങലും അവരുടെ കൈകളിൽ: ജി വേണു​ഗോപാൽ