ഒരിടവേളയ്ക്ക് ശേഷം 'ധനുഷ്കോടിയിലേക്ക്' വേണ്ടി പാട്ട് എഴുതി ശ്രീകുമാരൻ തമ്പി

Published : Sep 16, 2026, 08:06 PM IST
Dhanushkodiyilek

Synopsis

ഒരു ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി വീണ്ടും സിനിമയ്ക്ക് വേണ്ടി പാട്ടെഴുതുന്നു. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത് അഡ്വ. ബാലാജി രവീന്ദ്രൻ ആണ്.

രു ഇടവേളയ്ക്കുശേഷം സിനിമയ്ക്ക് വേണ്ടി പാട്ടെഴുതി ശ്രീകുമാരൻ തമ്പി. ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്യുന്ന 'ധനുഷ്കോടിയിലേക്ക്' എന്ന ചിത്രത്തിന് വേണ്ടി 'വരവായി.. വരവായി.. വസന്തോത്സവം വരവായി..' എന്ന ​ഗാനമാണ് ശ്രീകുമാരൻ തമ്പി എഴുതിയിരിക്കുന്നത്. താരിഖ് ആണ് സം​ഗീത സംവിധാനം. ധനുഷ്കോടിയിലേക്ക് സെപ്റ്റംബർ 25ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത് അഡ്വ. ബാലാജി രവീന്ദ്രൻ ആണ്.

'പഴയതുപോലെ പാട്ടുകൾ എഴുതാത്തത് എന്താണ് എന്ന് പലരും ചോ​ദിക്കാറുണ്ട്. ഞങ്ങളുടെ കാലത്ത് പാട്ടുകള്‍ എഴുതിയ ശേഷം ഈണം പകരുമായിരുന്നു. അപൂര്‍വമായി ഈണം നല്‍കിയ ശേഷം പാട്ടെഴുതുമായിരുന്നു. അങ്ങനെ എഴുതിയ പാട്ടുകള്‍ ഹിറ്റാണ്. അവരുടെ ഈണങ്ങള്‍ സംഗീതവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നവയായിരുന്നു. ഇന്നത്തെ പല സം​ഗീത സംവിധായകരുടേയും ഈണങ്ങളോട് എനിക്ക് പൊരുത്തപ്പെടാൻ കഴിയുന്നില്ല. ഞാൻ ഒരു സിനിമയ്ക്ക് പാട്ട് എഴുതണമെങ്കിൽ, ഇപ്പോഴത്തെ എന്‍റെ വ്യവസ്ഥ സം​ഗീത സംവിധായകരെ എനിക്ക് ഇഷ്ടപ്പെടണം. ആ ഈണം ഇഷ്ടപ്പെടണം. സിനിമയുടെ കഥ എനിക്ക് ഇഷ്ടപ്പെടണം. അങ്ങനെ എന്റെ രീതികളുമായി പെരുത്തപ്പെടുന്ന സിനിമയാണ് ധനുഷ്കോടിയിലേക്ക്..അതാണ് പാട്ടെഴുതാൻ ഞാൻ തയ്യാറായത്. സിനിമ നന്നായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിർമാതാവിന്റെ ആദ്യ സിനിമയാണ്. കാണുക. പ്രോത്സാഹിപ്പിക്കുക', എന്ന് ശ്രീകുമാരൻ തമ്പി പറയുന്നു.

പേര് പോലെ തന്നെ ധനുഷ്കോടി പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ സുധീർ കരമന, ലെന, നിസ്താർ അഹമ്മദ് സേട്ട്, അരുൺ, ആർദ്ര ഗോപകുമാർ, എം ആർ ഗോപകുമാർ, ദിനേശ് പണിക്കർ, പ്രേംകുമാർ, വി കെ ബൈജു, സിന്ധു വർമ്മ, റിയാസ് നെടുമങ്ങാട്, ജോബി, അരിസ്റ്റോ സുരേഷ്, വിതുര തങ്കച്ചൻ, പഞ്ചാപകേശൻ, ദീപക് ട്വിങ്കിൾ സനൽ, അഡ്വ ബാബുരാജ്, അനിൽ രാജ്, ആദർശ് ഷാനവാസ്, അൽഫിയ ഷാഫി, ഡോ. അഞ്ജന രാജേഷ്, വൈഷ്ണവ്, ദേവ്ദത്ത് മനോഹരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്നു.

ഗംഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ കനകരാജാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാഫി റഷീദ് ആണ്. എഡിറ്റിംഗ് അനൂപ് നിർവഹിക്കുന്നു. ഗാനരചന ശ്രീകുമാരൻ തമ്പി, പൂവത്തൂർ ചിത്രസേനൻ വിജു ശങ്കർ, ബിജു പുരുഷോത്തമൻ എന്നിവർ നിർവഹിക്കും. ഡി ശിവപ്രസാദ്, എ കെ താരിഖ് എന്നിവർ ചേർന്നാണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, വിധു പ്രതാപ്, നജീം അർഷാദ്, സിതാര കൃഷ്ണകുമാർ, ശ്രേയ ജയദീപ്, വർഷ എസ് നായർ തുടങ്ങിയവർ ​ഗാനങ്ങളും ആലപിച്ചിരിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

രാഹുല്‍ രാജിന്‍റെ സംഗീതം; 'ഓട്ടം തുള്ളല്‍' പ്രൊമോ സോംഗ് എത്തി
ഉർവശി - ജോജു ജോര്‍ജ് ചിത്രം 'ആശ'യിലെ ലിറിക് ​വീഡിയോ റിലീസ് ചെയ്തു